ഷാർജ: സ്വദേശികളുടെ കടങ്ങൾ എഴുതിത്തള്ളാൻ വൻ തുക വകയിരുത്തി ഷാർജ ഭരണകൂടം. ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക നിർദേശപ്രകാരം 7.5 കോടി ദിർഹമാണ് ഇതിനായി തുക അനുവദിച്ചിരിക്കുന്നത്. സ്വദേശി പൗരന്മാർക്ക് ആശ്വാസവും മികച്ച ജീവിത സൗകര്യങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ തീരുമാനം വന്നിരിക്കുന്നത്.
കടബാധ്യത തീർക്കുന്ന പദ്ധതിയിലെ 27ാം ബാച്ചിനായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെയും മരിച്ചവരുടെയുമടക്കം 158 കേസുകളിലെ കടങ്ങളാണ് ഈ ബാച്ചിൽ തീർപ്പാക്കുകയെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ റാഷിദ് അഹമ്മദ് ബിൻ അൽ ശൈഖ് അറിയിച്ചു. 27 ബാച്ച് കടങ്ങൾ എഴുതിത്തള്ളുന്നതിനായി ഇതുവരെ 120.3 കോടി ദിർഹമാണ് ഷാർജ അനുവദിച്ചിരിക്കുന്നത്. ആകെ 2,501 പേരാണ് ഈ പദ്ധതികളിൽ ഇതുവരെ ഗുണഭോക്താക്കളായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.