Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ...

ഷാ​ർ​ജ​യി​ൽ സ്വ​ദേ​ശി​ക​ളു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളും

text_fields
bookmark_border
Debt
cancel

ഷാ​ർ​ജ: സ്വ​ദേ​ശി​ക​ളു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ വ​ൻ തു​ക വ​ക​യി​രു​ത്തി ഷാ​ർ​ജ ഭ​ര​ണ​കൂ​ടം. ഭ​ര​ണാ​ധി​കാ​രി​യും സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​രം 7.5 കോ​ടി ദി​ർ​ഹ​മാ​ണ് ഇ​തി​നാ​യി തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്ക് ആ​ശ്വാ​സ​വും മി​ക​ച്ച ജീ​വി​ത സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പു​തി​യ തീ​രു​മാ​നം വ​ന്നി​രി​ക്കു​ന്ന​ത്.

ക​ട​ബാ​ധ്യ​ത തീ​ർ​ക്കു​ന്ന പ​ദ്ധ​തി​യി​ലെ 27ാം ബാ​ച്ചി​നാ​യാ​ണ് ഈ ​തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും മ​രി​ച്ച​വ​രു​ടെ​യു​മ​ട​ക്കം 158 കേ​സു​ക​ളി​ലെ ക​ട​ങ്ങ​ളാ​ണ് ഈ ​ബാ​ച്ചി​ൽ തീ​ർ​പ്പാ​ക്കു​ക​യെ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​​ഗ​സ്ഥ​ൻ റാ​ഷി​ദ് അ​ഹ​മ്മ​ദ് ബി​ൻ അ​ൽ ശൈ​ഖ് അ​റി​യി​ച്ചു. 27 ബാ​ച്ച് ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നാ​യി ഇ​തു​വ​രെ 120.3 കോ​ടി ദി​ർ​ഹ​മാ​ണ് ഷാ​ർ​ജ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​കെ 2,501 പേ​രാ​ണ് ഈ ​പ​ദ്ധ​തി​ക​ളി​ൽ ഇ​തു​വ​രെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DebtsSharjah governmentU.A.E news
News Summary - Sharjah government has allocated a large amount to write off the debts of its citizens
Next Story