ദുബൈ: രൂപവത്കരണത്തിെൻറ അമ്പതാം വാർഷികം ആഘോഷിക്കവെ ജനങ്ങളുടെ സുരക്ഷയും സന്തോഷവും ഉറപ്പാക്കാൻ കൂടുതൽ കർമ പദ്ധതികളുമായി ഷാർജ പൊലീസ്. വാഹന അനുമതികൾ സംബന്ധിച്ച നടപടിക്രമങ്ങൾ അതീവ ലളിതമാക്കിയും ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചും ജന സുരക്ഷക്ക് പ്രഥമ പരിഗണന നൽകിയാണ് മുന്നോട്ടുള്ള പ്രയാണമെന്ന് മാധ്യമ ബോധവത്കരണ വിഭാഗം ഡയറക്ടർ മേജർ അബ്ദു റഹ്മാൻ ഖാതിർ, ലഫ്റ്റനൻറ് സൗദ് അൽ ശൈബ എന്നിവർ വ്യക്തമാക്കി.
ഗതാഗത നിയമലംഘനങ്ങൾക്ക് പ്രഖ്യാപിച്ച 50 ശതമാനം പിഴ ഇളവ് ഡിസംബർ 31 വരെ തുടരും. ഷാർജ പൊലീസ് ട്രാഫിക് ആസ്ഥാനം, പൊലീസ് സ്റ്റേഷനുകൾ, സഹാറ മാളിലും മറ്റും സ്ഥാപിച്ച കിയോസ്കുകൾ, വെബ്സൈറ്റ് എന്നിവ മുഖേന പിഴയടക്കാം. ഷാർജയിൽ താമസിച്ച് ദുബൈയിലും മറ്റ് എമിേററ്റിലും ജോലി ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ഇവിടുത്തെ റോഡുകളിലെ വാഹനപെരുപ്പവും വർധിക്കുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാനും ഗതാഗത ക്രമീകരണങ്ങൾക്കുമായി പ്രത്യേകം നിയോഗിച്ച പട്രോൾ സംഘങ്ങൾ പുലർച്ചെ മുതൽ ദൗത്യം ആരംഭിക്കുന്നു. വാഹനത്തിരക്ക് കുറയുന്ന മുറക്ക് മാത്രം പിൻവാങ്ങുന്ന പട്രോൾ വിഭാഗം വൈകുന്നേരങ്ങളിലും പ്രവർത്തനം പുനരാരംഭിക്കുന്നു.
അപകടങ്ങൾ തടയുന്നതിനൊപ്പം ക്രമക്കേടുകാണിക്കുന്നവരെ കൈയോടെ കണ്ടെത്താനും ശ്രദ്ധപുലർത്തുന്നു. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ 999 എന്ന നമ്പറിലും പൊതു ആവശ്യങ്ങൾക്ക് 901 എന്ന നമ്പറിലും ബന്ധപ്പെട്ടാൽ ഷാർജ പൊലീസ് സഹായവുമായി എത്തുമെന്ന് ഉേദ്യാഗസ്ഥർ ഇന്ത്യൻ മാധ്യമ പ്രവർത്തകർക്കനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.