ഷാർജ: ഷാർജ കോഴിക്കോട് ജില്ല എസ്.കെ.എസ്.എസ്.എഫ് 2022 -2024 വർഷത്തേക്കുള്ള കമ്മിറ്റിയെ ഷാർജ റഫീഖാസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ല കൗൺസിൽ യോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് അഹമ്മദ് ജാസിം തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നാഷനൽ പ്രസിഡന്റ് ശുഹൈബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദഅവ സെന്റർ ജനറൽ സെക്രട്ടറി അബ്ദുല്ല ചേലേരി മുഖ്യപ്രഭാഷണം നടത്തി. ആബിദ് യമാനി നിരീക്ഷകനായ കൗൺസിൽ റിട്ടേണിങ് ഓഫിസർ റസാഖ് വളാഞ്ചേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മമ്മയ്സ ഹാജി രാമനാട്ടുകര, മുസ്തഫ മുട്ടുങ്ങൽ, അബ്ദുറഹിമാൻ മാസ്റ്റർ, ഇസ്മാഈൽ ദാർ അൽമന്തി, സി.കെ. അബ്ദുല്ല തിരുവള്ളൂർ, ഒ.കെ. ഇബ്രാഹീം, ഫൈസൽ പയ്യനാട്, ശാക്കിർ ഫറോക്ക് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: അഹമ്മദ് ജാസിം തങ്ങൾ (പ്രസിഡന്റ്), അബൂബക്കർ കുറുവന്തേരി (സീനിയർ വൈസ് പ്രസിഡന്റ്), ഇസ്ഹാഖ് താമരശ്ശേരി (ജനറൽ സെക്രട്ടറി), അബ്ദുൽ നാസർ മുക്കം (വർക്കിങ് സെക്രട്ടറി), ഹാരിസ് മടവൂർ (ഓർഗനൈസിങ് സെക്രട്ടറി), റസീഫ് പുറക്കാട് (ട്രഷറർ), അബ്ദു സമദ് റഹ്മാനി, അബ്ദുൽ സലാം കെ, സുബൈർ പെരിങ്ങോട് (വൈസ് പ്രസിഡന്റ്), സഫീർ കുറ്റ്യാടി, ശരീഫ് മണിമല, അബ്ദുസലാം ആരാംമ്പ്ര (ജോ. സെക്രട്ടറി). സഫീർ ജാറംകണ്ടി സ്വാഗതവും അഫ്സൽ കൊട്ടക്കാവയൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.