ദുബൈ: ഷാർജയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി ലഭിക്കുക.
പ്രവൃത്തി സമയം രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവിൽ വരിക.
യു.എ.ഇ ജനുവരി ഒന്ന് മുതൽ ആഴ്ചയിലെ പ്രവർത്തിസമയം നാലരദിവസമായി ചുരുക്കിയപ്പോൾ ഷാർജ വെള്ളിയാഴ്ച കൂടി പൂർണ അവധി നൽകി പ്രവർത്തി ദിവസം നാലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഷാർജ എക്സികൂട്ടിവ് കൗൺസിലിേൻറതാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.