ഷാർജ: യുവ കലാസാഹിതിയുടെ 10ാമത് യുവ കലാസന്ധ്യ ‘മധുനിലാമഴയിൽ’ എന്നപേരിൽ ഷാർജയിൽ സംഘടിപ്പിച്ചു. കേരള സംസ്ഥാന മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യുവ കലാസന്ധ്യ സ്വാഗതസംഘം ചെയർമാൻ പ്രദീഷ് ചിതറ അധ്യക്ഷത വഹിച്ചു. അഡ്വ. വൈ.എ. റഹീം, ടി.വി. നസീർ, ശ്രീനാഥ് കാടഞ്ചേരി, യുവകലാസാഹിതി യു.എ.ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ബിജു ശങ്കർ, സുബാഷ് ദാസ്, ഷാർജ യൂനിറ്റ് ഭാരവാഹികളായ പത്മകുമാർ, സ്മിനു സുരേന്ദ്രൻ, വനിത കലാസാഹിതി പ്രസിഡന്റ് മിനി സുഭാഷ് എന്നിവർ സംസാരിച്ചു. തുടർന്ന് സംഘനൃത്തം, പി.കെ. മേദിനി ഗായകസംഘം അവതരിപ്പിച്ച അടുത്തകാലത്ത് അന്തരിച്ച കലാകാരന്മാർക്കുള്ള ആദര ഗാനമാല, പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ, ഡോ. ബിനീത, ലീല ജോസഫ്, ഡോ. ഹിതേഷ് കൃഷ്ണ എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്ന് എന്നിവയും അരങ്ങേറി. സ്വാഗതസംഘം ജനറൽ കൺവീനർ ജിബി ബേബി സ്വാഗതവും അഭിലാഷ് ശ്രീകണ്ഠപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.