മലകളിൽ തട്ടി കടൽ ശിൽപങ്ങളായി മാറുന്ന അപൂർവ്വ കാഴ്ച്ചകളുടെ പറുദീസയാണ് ഖോർഫക്കാനിലെ ഷാർക് ഐലൻറ്. കണ്ണാടിപോലെ തെളിഞ്ഞുകിടക്കുന്ന വെള്ളത്തിൽ നിന്ന് ആഴങ്ങളുടെ അഴകുകൾ വായിച്ചെടുക്കാം. ഗൾഫ് കുടിയേറ്റത്തിെൻറ ആദ്യകാലങ്ങളിൽ പത്തേമാരികളിൽ വന്നിറങ്ങിയവർക്ക് ജീവൻ തിരിച്ചു നൽകിയ അടയാള പാറകൾക്കുള്ളിലാണ് ഈ സാഗര നീലിമ മിഴികൾ തുറക്കുന്നത്.
തീരത്തുനിന്ന് ബോട്ട് വഴി ഇവിടെ എത്താം. തനതായ പാറക്കെട്ടുകൾക്കും വൈവിധ്യമാർന്ന ആവാസ വ്യവസ്ഥക്കും പേരുകേട്ട ഈ ദ്വീപ് എമിറേറ്റിലെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. അനെമോണുകളും വിവിധതരം മത്സ്യങ്ങളും മുതൽ കടലാമകൾ, മോറെ ഈൽസ്, സ്റ്റിംഗ്രേകൾ, അറേബ്യൻ ഏഞ്ചൽഫിഷ് എന്നിവ വരെ ഈ ദ്വീപിനെ പുണരുന്ന കടലലകളിൽ നിന്ന് വായിച്ചെടുക്കാം.
നീന്തൽ, ഡൈവിങ്, മീൻപിടിത്തം എന്നിവയുൾപ്പെടെ വിനോദസഞ്ചാരികൾക്ക് ആസ്വാദ്യകരമായ നിരവധി വിനോദ പരിപാടികൾ ആസ്വദിക്കാൻ ഈ കടലഴകിൽ എത്തണം. ഖോർഫക്കാൻ ഉൾക്കടലിെൻറ തെക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്രാവ് ദ്വീപിൽ അൽപ്പനേരം ശാന്തമായി ഇരുന്നു നോക്കണം. തിരമാലകൾ വന്ന് പ്രചോദനം പകർന്ന് മനസിനെ കടഞ്ഞെടുക്കുന്നത് അനുഭവിച്ചറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.