ദുബൈ: എമിറേറ്റിലെ മലയോര പ്രദേശമായ ഹത്തയെ വിനോദസഞ്ചാര മേഖലയായി പരിവർത്തിപ്പിക്കുന്ന ഹത്ത വികസന പദ്ധതി ആരംഭിക്കാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടു. ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനിെൻറ ഭാഗമായ പദ്ധതി നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. പദ്ധതിയുടെ മേൽനോട്ടത്തിന് സുപ്രീം കമ്മിറ്റി രൂപവത്കരിക്കാനും ശൈഖ് ഹംദാൻ നിർദേശം നൽകി. ഉൾനാടൻ ബീച്ച്, തടാകം, കേബിൾ വഴിയുള്ള പർവത റെയിൽവേ എന്നിവയടങ്ങുന്ന സംവിധാനങ്ങളുടെ നിർമാണമാണ് ഇതിൽ ഉൾപ്പെടുന്നത്. ഒമാനുമായി അതിർത്തി പങ്കിടുന്ന ഹത്ത നിലവിൽ തന്നെ സാഹസിക സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പ്രദേശത്തെ പരിവർത്തിപ്പിക്കലാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ വികസന പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യലാണ് സുപ്രീം കമ്മിറ്റിയുടെ ഉത്തരവാദിത്തം.നിരവധി ഹോട്ടലുകളും 120 കി.മീറ്റർ സൈക്കിൾ പാതയും നിർമിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കുമുള്ള കമ്പാർട്ട്മെന്‍റ് ഉൾപ്പെടുന്ന പുതിയ ബസ് സർവിസ് അവതരിപ്പിക്കാനും പദ്ധതിയുണ്ട്. ഒരു പുതിയ റൈഡ്-ഷെയറിങ് സേവനവും ആവശ്യാനുസരണം ബസ് ഈ പ്രദേശത്തേക്ക് രൂപപ്പെടുത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.