ദുബൈ: അന്താരാഷ്ട്ര യുവജനദിനത്തിൽ സൈക്ലിങ്ങിനെ പ്രോത്സാഹിപ്പിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
ശൈഖ് ഹംദാൻ സൈക്ലിങ് നടത്തുന്ന ഫോട്ടോ ദുബൈ സ്പോർട്സ് കൗൺസിൽ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
ദുബൈയിൽ നിർമിച്ച പ്രത്യേക ട്രാക്കിലൂടെ സൈക്ലിങ് പരിശീലിക്കാൻ യുവാക്കളോട് കിരീടാവകാശി ആവശ്യപ്പെടുന്നതായി ട്വീറ്റിൽ പറയുന്നു. ദുബൈ നഗരത്തെ സൈക്കിൾ സൗഹൃദമാക്കുക എന്ന ലക്ഷ്യം നേടുന്നതിനായി എമിറേറ്റിലെ സൈക്ലിങ് ട്രാക്ക് 2026ഓടെ 739 കിലോ മീറ്ററാക്കുന്ന പദ്ധതി ശൈഖ് ഹംദാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വർഷം അവസാനം വരെ 463 കിലോമീറ്റർ സൈക്ലിങ് ട്രാക്കുകൾ നിർമിക്കപ്പെട്ടിട്ടുണ്ട്. ദുബൈ ജുമൈറ ബിച്ചിൽ 16 കിലോമീറ്റർ പുതിയ ട്രാക്ക് നിർമാണം ജൂണിൽ പ്രഖ്യാപിച്ചിരുന്നു. മുഷ്രിഫ് ദേശീയ പാർക്കിൽ 50 കിലോമീറ്റർ നീളത്തിൽ സൈക്ലിങ്ങിനായി മണൽ പാതയൊരുക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. ഇതും 739 കിലോമീറ്റർ പാതയുടെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.