Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയുവജനദിനത്തിൽ...

യുവജനദിനത്തിൽ സൈക്ലിങ്​ പ്രോത്സാഹനവുമായി ശൈഖ്​ ഹംദാൻ

text_fields
bookmark_border
യുവജനദിനത്തിൽ സൈക്ലിങ്​ പ്രോത്സാഹനവുമായി ശൈഖ്​ ഹംദാൻ
cancel
camera_alt

ദുബൈ സ്​പോർട്​സ്​ കൗൺസിൽ പങ്കുവെച്ച ശൈഖ്​ ഹംദാ​െൻറ ചിത്രം

ദുബൈ: അന്താരാഷ്​ട്ര യുവജനദിനത്തിൽ സൈക്ലിങ്ങിനെ പ്രോത്സാഹിപ്പിച്ച്​ ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം.

ശൈഖ്​ ഹംദാൻ സൈക്ലിങ്​ നടത്തുന്ന ഫോ​ട്ടോ ദുബൈ സ്​പോർട്​സ്​ കൗൺസിൽ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

ദുബൈയിൽ നിർമിച്ച പ്രത്യേക ട്രാക്കിലൂടെ സൈക്ലിങ്​ പരിശീലിക്കാൻ യുവാക്കളോട്​ കിരീടാവകാശി ആവശ്യപ്പെടുന്നതായി ട്വീറ്റിൽ പറയുന്നു. ദുബൈ നഗരത്തെ സൈക്കി​ൾ സൗഹൃദമാക്കുക എന്ന ലക്ഷ്യം നേടുന്നതിനായി എമിറേറ്റിലെ സൈക്ലിങ്​ ട്രാക്ക്​ 2026ഓടെ 739 കിലോ മീറ്ററാക്കുന്ന പദ്ധതി ശൈഖ്​ ഹംദാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വർഷം അവസാനം വരെ 463 കിലോമീറ്റർ സൈക്ലിങ്​ ട്രാക്കുകൾ നിർമിക്കപ്പെട്ടിട്ടുണ്ട്​. ദുബൈ ജുമൈറ ബിച്ചിൽ 16 കിലോമീറ്റർ പുതിയ ​ട്രാക്ക്​ നിർമാണം ജൂണിൽ പ്രഖ്യാപിച്ചിരുന്നു. മുഷ്​രിഫ്​ ദേശീയ പാർക്കിൽ​ 50 കിലോമീറ്റർ നീളത്തിൽ സൈക്ലിങ്ങിനായി മണൽ പാതയൊരുക്കുമെന്ന്​ കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. ഇതും 739 കിലോമീറ്റർ പാതയുടെ ഭാഗമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth Day
News Summary - Sheikh Hamdan promotes cycling on Youth Day
Next Story