ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ

യു.എൻ രക്ഷാസമിതിയിൽ ​ശൈഖ്​ ഖലീഫക്ക്​ ആദരം

ദുബൈ: യു.എ.ഇ പ്രസിഡന്‍റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന് ആദരമർപ്പിച്ച് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി. ബുധനാഴ്ച രക്ഷാ സമിതി യോഗം ആരംഭിച്ചത് ശൈഖ് ഖലീഫയുടെ ഓർമയിൽ ഒരു മിനുറ്റ് മൗനമാചരിച്ചായിരുന്നു. തുടർന്ന് സംസാരിച്ച യു.എന്നിലെ യു.എ.ഇ അംബാസിഡർ ലന നുസൈബ വേർപിരിഞ്ഞ നേതാവിന്‍റെ സംഭാവനകൾ വിവരിച്ച് സംസാരിച്ചു.

മഹാനായ നേതാവും ദീർഘവീക്ഷണമുള്ള മനുഷ്യനുമെന്ന നിലയിൽ ശൈഖ് ഖലീഫ തന്‍റെ ജീവിതം രാജ്യത്തിനും ജനങ്ങൾക്കുമായി സമർപ്പിച്ചതായി അവർ പറഞ്ഞു. രക്ഷാസമിതിയിൽ അനുസ്മരണത്തിന് സമയം കണ്ടെത്തിയ അംഗങ്ങൾക്കും അധ്യക്ഷനും അംബാസിഡർ നന്ദിയറിയിക്കുകയും ചെയ്തു.

വെള്ളിയാഴ്ച ശൈഖ് ഖലീഫയുടെ മരണം പുറത്തുവന്ന ശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അനുശോചനങ്ങൾ ഒഴുകുകയാണ്. നിരവധി പ്രമുഖ രാഷ്ട്ര നേതാക്കൾ അബൂദബിയിൽ നേരിട്ടെത്തി അനുശോചനം അറിയിക്കുകയുണ്ടായി. ശൈഖ് ഖലീഫയുടെ വിയോഗത്തിൽ ലോകമെമ്പാടു നിന്നും ലഭിച്ച ഹൃദയംഗമമായ അനുശോചനം കുടുംബത്തിന് ആശ്വാസം പകരുന്നതാണെന്ന് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ബുധനാഴ്ച ട്വിറ്ററിലൂടെ വ്യക്തമാക്കി.

Tags:    
News Summary - Sheikh Khalifa honored at UN Security Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.