അബൂദബി: നഗരത്തിലെ മാളിൽ സാധാരണക്കാരനെപ്പോലെ നടന്നുനീങ്ങുന്ന യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
അപ്രതീക്ഷിതമായ സന്ദർശനമായതിനാൽ കഫെകൾക്കും ഷോപ്പുകൾക്കും സമീപത്ത് കടന്നുപോകുമ്പോൾ കൂടുതൽ പേരൊന്നും അദ്ദേഹത്തെ തിരിച്ചറിയുന്നില്ല. എന്നാൽ, കുറച്ചുപേരോടൊപ്പം സംസാരിച്ച് നീങ്ങുന്ന അദ്ദേഹത്തിന് അടുത്തെത്തി അപരിചിതനായ വ്യക്തി സെൽഫിയെടുക്കുന്നത് വിഡിയോയിൽ കാണാം.
സെൽഫിയെടുക്കാൻ അൽപനേരം നിൽക്കാനും ശൈഖ് മുഹമ്മദ് മടി കാണിക്കുന്നില്ല. ജനങ്ങൾക്കിടയിൽ നിർഭയനായി നടന്നുനീങ്ങുന്ന രാഷ്ട്രനായകൻ രാജ്യത്തിന്റെ അഭിമാനമാണെന്ന് സമൂഹമാധ്യമങ്ങളിൽ പലരും കുറിച്ചു.
തൊഴിലാളികളെയും മറ്റു ചേർത്തുപിടിക്കുന്ന അദ്ദേഹത്തിന്റെ വിഡിയോകൾ നേരത്തേയും നെറ്റിസൺസ് ഏറ്റെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.