Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദ്​ അബൂദബി...

ശൈഖ്​ മുഹമ്മദ്​ അബൂദബി മാളിൽ; വിഡിയോ വൈറൽ

text_fields
bookmark_border
ശൈഖ്​ മുഹമ്മദ്​ അബൂദബി    മാളിൽ; വിഡിയോ വൈറൽ
cancel
camera_alt

അ​ബൂ​ദ​ബി​യി​ലെ മാ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ (വി​ഡി​യോ ദൃ​ശ്യം)

അ​ബൂ​ദ​ബി: ന​ഗ​ര​ത്തി​ലെ മാ​ളി​ൽ സാ​ധാ​ര​ണ​ക്കാ​ര​നെ​പ്പോ​ലെ ന​ട​ന്നു​നീ​ങ്ങു​ന്ന യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

അ​പ്ര​തീ​ക്ഷി​ത​മാ​യ സ​ന്ദ​ർ​ശ​ന​മാ​യ​തി​നാ​ൽ ക​ഫെ​ക​ൾ​ക്കും ഷോ​പ്പു​ക​ൾ​ക്കും സ​മീ​പ​ത്ത്​ ക​ട​ന്നു​പോ​കു​മ്പോ​ൾ കൂ​ടു​ത​ൽ പേ​രൊ​ന്നും അ​ദ്ദേ​ഹ​ത്തെ തി​രി​ച്ച​റി​യു​ന്നി​ല്ല. എ​ന്നാ​ൽ, കു​റ​ച്ചു​പേ​രോ​ടൊ​പ്പം സം​സാ​രി​ച്ച്​ നീ​ങ്ങു​ന്ന അ​ദ്ദേ​ഹ​​ത്തി​ന്​ അ​ടു​ത്തെ​ത്തി അ​പ​രി​ചി​ത​നാ​യ വ്യ​ക്​​തി സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​ത്​ വി​ഡി​യോ​യി​ൽ കാ​ണാം.

സെ​ൽ​ഫി​യെ​ടു​ക്കാ​ൻ അ​ൽ​പ​നേ​രം നി​ൽ​ക്കാ​നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ മ​ടി കാ​ണി​ക്കു​ന്നി​ല്ല. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ർ​ഭ​യ​നാ​യി ന​ട​ന്നു​നീ​ങ്ങു​ന്ന രാ​ഷ്ട്ര​നാ​യ​ക​ൻ രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണെ​ന്ന്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും കു​റി​ച്ചു.

തൊ​ഴി​ലാ​ളി​ക​ളെ​യും മ​റ്റു ചേ​ർ​ത്തു​പി​ടി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ഡി​യോ​ക​ൾ നേ​ര​ത്തേ​യും നെ​റ്റി​സ​ൺ​സ്​ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabimallVideosheikh mohamedviral
News Summary - Sheikh Mohammed in Abu Dhabi the mall; The video went viral
Next Story