ദുബൈ: സർക്കാറിെൻറ പ്രവർത്തനം കൂടുതൽ ഉൗർജസ്വലമാക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കരുത്തുപകരുന്ന യു.എ.ഇ ആർട്ടിഫിഷൽ ഇൻറലിജൻസ് സ്ട്രാറ്റജി പ്രഖ്യാപിച്ചു. അത്യാധുനിക സാേങ്കതിക വിദ്യയിൽ ഉൗന്നിയും കൃത്രിമ ബുദ്ധി വൈഭവ ഉപകരണങ്ങൾ എല്ലാമേഖലകളിലും ഉപയോഗപ്പെടുത്തിയുമുള്ള നവീന ആശയങ്ങൾ നിറഞ്ഞ അന്തരീക്ഷം ആസുത്രണം ചെയ്തുള്ള പദ്ധതി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് പ്രഖ്യാപിച്ചത്.
വിഭവങ്ങളും വൈഭവവും മനുഷ്യ-സാമ്പത്തിക ശേഷിയും ഏറ്റവും കൃത്യവും ക്രിയാത്മകവുമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നത് ഭാവി വികസന പദ്ധതികൾ അതിവേഗത്തിലാക്കും. ഇത്തരമൊരു ബൃഹദ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതോടെ യു.എ.ഇ ശതാബ്ദി 2071 പദ്ധതിക്ക് തുടക്കമായതായി ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. 16 വർഷം മുൻപാണ് രാജ്യം ഇ ഗവൺമെൻറ് സേവനം ആരംഭിച്ചത്. ആർട്ടിഫിഷൽ ഇൻറലിജൻസ് സ്മാർട്ട് ഗവൺമെൻറിനു ശേഷമുള്ള ഘട്ടമാണ്.
ഭാവി മുന്നിൽ കണ്ടുള്ള സേവനം- പശ്ചാത്തല സൗകര്യ പദ്ധതികളിലധിഷ്ഠിതമായാണ് അവ നീങ്ങുക. സർക്കാർ പ്രവർത്തനം ഉൗർജിതമാക്കുന്ന എല്ലാവിധ സാേങ്കതിക വിദ്യകളും സ്വായത്വമാക്കുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.