യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ

ട്രം​പി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്​ ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​

അ​ബൂ​ദ​ബി: മു​ൻ യു.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ അ​പ​ല​പി​ച്ച്​ യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ.

ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ക്കു​ന്ന​താ​യും എ​ല്ലാ രീ​തി​യി​ലു​മു​ള്ള അ​ക്ര​മ​ത്തെ​യും തീ​വ്ര​വാ​ദ​ത്തെ​യും യു.​എ.​ഇ അ​പ​ല​പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റി​ലൂ​ടെ പ​റ​ഞ്ഞു. യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും ദാ​രു​ണ​മാ​യ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച്​ പ്ര​സ്താ​വ​ന പു​റ​പ്പെ​ടു​വി​ച്ചു.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ട്രം​പി​നോ​ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടും യു.​എ​സി​ലെ സ​ർ​ക്കാ​റി​നോ​ടും ജ​ന​ങ്ങ​ളോ​ടും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും പൂ​ർ​ണ​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ തി​രി​ച്ചു​വ​ര​വി​ന് ആ​ശം​സ അ​റി​യി​ക്കു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ക്രി​മി​ന​ൽ, തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും എ​ല്ലാ​ത​രം അ​ക്ര​മ​ങ്ങ​ളെ​യും യു.​എ.​ഇ ത​ള്ളി​ക്ക​ള​യു​ന്ന​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

News Summary - Sheikh Muhammad condemns the attack on Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.