സൈക്കിളിൽ ശൈഖ് മുഹമ്മദ്; വൈറലായി വിഡിയോ

ദുബൈ: ദുബൈ നഗരത്തിലൂടെ സൈക്കിളിൽ സഞ്ചരിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈ വാട്ടർ കനാലിന്റെ സൈക്കിൾ ട്രാക്കിലാണ് ഭരണാധികാരി സൈക്കിളിൽ സായാഹ്ന സവാരിക്ക് ഇറങ്ങിയത്.

തിങ്കളാഴ്ച രാത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ മിനുറ്റുകൾക്കകം വൈറലായി. ദുബൈ നഗരത്തിലെ ഏറെ ശ്രദ്ധിക്കപ്പെടുന്നതും തിരക്കേറിയതുമായ സൈക്കിൾ ട്രാക്കാണ് ഏഴു കി.മീ. നീളത്തിലെ വാട്ടർ കനാലിന് സമീപത്തേത്. കറുത്ത വസ്ത്രങ്ങൾ ധരിച്ച് നിരവധി പേരുടെ കൂടെയാണ് ശൈഖ് മുഹമ്മദ് സൈക്ലിങ്ങിന് എത്തിയത്.

Tags:    
News Summary - Sheikh Muhammad on a bicycle; The video went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.