6000 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​​ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി ശൈ​ഖ്​ മു​ഹ​മ്മ​ദ്​

ദു​ബൈ: വി​വി​ധ ഡി​പ്പാ​ർ​ട്മെ​ന്‍റു​ക​ളി​ലെ 6025 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം അം​ഗീ​ക​രി​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. ദു​ബൈ പൊ​ലീ​സ്, ജ​ന​റ​ൽ ഡ​യ​ക്ട​റേ​റ്റ്​ ഓ​ഫ്​ സി​വി​ൽ ഡി​ഫ​ൻ​സ്, ദു​ബൈ സ്റ്റേ​റ്റ്​ സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​​, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) തു​ട​ങ്ങി​യ ഡി​പ്പാ​ർ​ട്​​മെ​ന്‍റു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ്​ സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ച്ച​ത്. ദു​ബൈ സ്​​റ്റേ​റ്റ്​ സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റ്​ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ മേ​ജ​ർ ജ​ന​റ​ൽ അ​വ​ദ്​ ഹാ​ദ​ർ അ​ൽ മു​ഹൈ​രി​യ​യെ ല​ഫ്​​റ്റ​ന​ന്‍റ്​ ജ​ന​റ​ലാ​യും സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി.

Tags:    
News Summary - Sheikh Muhammad promoted 6000 employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.