അബൂദബി: സിറോ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ വെള്ളി, ശനി ദിവസങ്ങളിൽ അബൂദബി സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ നടക്കും. സതേണ്‍ വികാരിയറ്റ് ഓഫ് അറേബ്യ ബിഷപ് പൗലോ മാര്‍ട്ടിനെല്ലി, ബിഷപ് പോള്‍ ഹിന്‍ഡര്‍, സിറോ മലങ്കര കത്തോലിക്ക സഭയുടെ ഗള്‍ഫ് മേഖല കോഓഡിനേറ്റര്‍ ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ക്കും മറ്റു വിശിഷ്ടാതിഥികള്‍ക്കും ചടങ്ങിൽ സ്വീകരണം നല്‍കും. ജൂബിലി സമ്മേളനം വികാരിയറ്റ് ഓഫ് സതേണ്‍ അറേബ്യ മുന്‍ ബിഷപ് പോള്‍ ഹിന്‍ഡര്‍ ഉദ്ഘാടനം ചെയ്യും.
വികാരി ജനല്‍ ഫാ. പി.എം. പീറ്റര്‍, സെന്റ് ജോസഫ് കത്തീഡ്രല്‍ വികാരി ഫാ. ചിറ്റോ, അസി. വികാരി ഫാ. ജോബി ജോസഫ്, ഫാ. മാത്യൂസ് ആലുംമൂട്ടില്‍, സിറോ മലങ്കര കത്തോലിക്ക സഭ യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജു ബേബി, സെന്റ് ജോസഫ് കത്തീഡ്രല്‍ മലയാളം കമ്യൂണിറ്റി പ്രസിഡന്റ് ആന്റണി ഐക്യനാടന്‍, മുസഫ മലങ്കര കത്തോലിക്ക സമൂഹം സെക്രട്ടറി സരുണ്‍ ഈപ്പന്, ബാബു കെ. തോമസ് എന്നിവര്‍ സംസാരിക്കും. ശനിയാഴ്ച രാത്രി എട്ടിന് സെന്റ് ജോസഫ് കത്തീഡ്രലില്‍ അര്‍പ്പിക്കുന്ന ജൂബിലി കുര്‍ബാനക്ക് ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്കോപ്പ മുഖ്യ കാര്‍മികത്വം വഹിക്കും. ബിഷപ്പ് പൗലോ മാര്‍ട്ടിനെല്ലി വചനസന്ദേശം നല്‍കും. ഫാ. മാത്യൂസ് ആലുംമൂട്ടില്‍ (പ്രസി.), ബാബു കെ. തോമസ് (ജന. കണ്.), ജോണ്സണ് എബ്രഹാം (ജോ. കണ്.), എബ്രഹാം കുറ്റിക്കണ്ടത്തില്‍ (സെക്ര.), സൈമണ്‍ കുഞ്ഞച്ചന് (ട്രഷ.) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.