യു.​എ.​ഇ​യി​ല്‍ ന​ട​ക്കു​ന്ന തീ​ര്‍ഥാ​ട​ന​സം​ഗ​മ​ത്തി‍െൻറ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ ഗു​രു​ദേ​വ

കൃ​തി​ക​ളു​ടെ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ എ​സ്.​എ​ന്‍.​ഡി.​പി യു.​എ.​ഇ

ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം

ശിവഗിരി തീര്‍ഥാടനം: ബ്രോഷര്‍ പ്രകാശനം

ദു​ബൈ: ശി​വ​ഗി​രി തീ​ര്‍ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു.​എ.​ഇ​യി​ല്‍ ജ​നു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന 12ാമ​ത് തീ​ര്‍ഥാ​ട​ന സം​ഗ​മ​ത്തി‍െൻറ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു. ദു​ബൈ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം യു.​എ.​ഇ ചെ​യ​ര്‍മാ​ന്‍ എം.​കെ. രാ​ജ​ന്‍ എ​ന്‍.​ടി.​വി ചെ​യ​ര്‍മാ​ന്‍ മാ​ത്തു​ക്കു​ട്ടി കാ​ടോ​നി​ന് ബ്രോ​ഷ​ര്‍ ന​ല്‍കി. ച​ട​ങ്ങി​ല്‍ ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ പാ​രാ​യ​ണ മ​ത്സ​രം ന​ട​ന്നു. എ​ട്ട് യൂ​നി​യ​നു​ക​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 300 പേ​രി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ് ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ​വ​ര്‍. കി​ഡ്സ്, സ​ബ് ജൂ​നി​യ​ര്‍, ജൂ​നി​യ​ര്‍, സീ​നി​യ​ര്‍, സൂ​പ്പ​ര്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ 70 പേ​ര്‍ മ​ത്സ​രാ​ര്‍ഥി​ക​ളാ​യി. എം.​കെ. രാ​ജ​ന്‍, മാ​ത്തു​ക്കു​ട്ടി കാ​ടോ​ന്‍, ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ന്‍ കെ. ​ദാ​സ്, സു​രേ​ഷ് തി​രു​കു​ളം, സാ​ജ​ന്‍ സ​ത്യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Sivagiri Pilgrimage: Brochure Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.