സ്കി​ല്ലോ​പീ​ഡി​യ ലൈ​ഫ്​ സ്​​റ്റൈ​ൽ ആ​ൻ​ഡ്​ ബി​യോ​ണ്ട് പ്ര​ദ​ർ​ശ​നം മേ​ജ​ർ ഉ​മ​ർ അ​ബ്​​ദു​ല്ല അ​ൽ മ​ർ​സൂ​ഖി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

സ്കി​ല്ലോ​പീ​ഡി​യ ലൈ​ഫ്​ സ്​​റ്റൈ​ൽ ആ​ൻ​ഡ്​ ബി​യോ​ണ്ട് പ്ര​ദ​ർ​ശ​നം സ​മാ​പി​ച്ചു

ദു​ബൈ: സ്കി​ല്ലോ​പീ​ഡി​യ​യു​ടെ ആ​ദ്യ ലൈ​ഫ്​ സ്​​റ്റൈ​ൽ ആ​ൻ​ഡ്​ ബി​യോ​ണ്ട്​ പ്ര​ദ​ർ​ശ​നം സ​മാ​പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​ദ​ർ​ശ​ക​രും സ​ന്ദ​ർ​ശ​ക​രും ഒ​ത്തു​ചേ​ർ​ന്ന പ​രി​പാ​ടി മേ​ജ​ർ ഉ​മ​ർ അ​ബ്​​ദു​ല്ല അ​ൽ മ​ർ​സൂ​ഖി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, ബി​സി​ന​സ്​ രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ പ​​ങ്കെ​ടു​ത്ത ​പ​രി​പാ​ടി​യി​ൽ ആ​രോ​ഗ്യം, ക്ഷേ​മം, ഫാ​ഷ​ൻ, ബി​സി​ന​സ്, സൗ​ന്ദ​ര്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഏ​റ്റ​വും പു​തി​യ പ്ര​വ​ണ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ക​യും ഉ​ൽ​പ​ന്ന​ങ്ങ​ളും ഓ​ഫ​റു​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു.

വ്യ​ക്​​തി​പ​ര​വും പ്ര​ഫ​ഷ​ന​ൽ രം​ഗ​ത്തു​മു​ള്ള വി​ക​സ​നം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ​മ്മേ​ള​ന​മാ​യ ഗ്ലാ​ഡി​യേ​റ്റ​ർ സ​മ്മി​റ്റ്, വേ​ൾ​ഡ്​ ബ​യോ​ഹാ​ക്ക്​ സ​മ്മി​റ്റ്​ എ​ന്നി​വ​യും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്നു.

കൂ​ടാ​തെ വി​വോ​ൾ​വ്​ ലാ​ബ്​​സ്, ഗോ​ൾ​ഡ്​ ട്ര​സ്റ്റ്​ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, അ​ബി​ഫി​റ്റ്, മാ​ഡി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ, ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സി.​എ​ക്സ്.​ഒ ഇ​ൻ​കു​ബേ​റ്റ​ർ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളും പ​​ങ്കെ​ടു​ത്തു. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മൂ​ല്യ​വ​ത്താ​യ വി​വ​ര​ങ്ങ​ൾ, പ്ര​ചോ​ദ​ന​ങ്ങ​ൾ, ക​മ്പ​നി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ചു.

നൂ​ത​ന​മാ​യ ഉ​ൽ​​പ​ന്ന​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും കു​റി​ച്ച​റി​യാ​നു​ള്ള മി​ക​ച്ച വേ​ദി കൂ​ടി​യാ​യി​രു​ന്നു മേ​ള. കൂ​ടാ​തെ വ്യ​വ​സാ​യ രം​ഗ​ത്തെ പ്ര​മു​ഖ​രി​ൽ​നി​ന്ന്​ പ​ഠി​ക്കാ​നും പ്ര​മു​ഖ വ്യ​ക്​​തി​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​നു​ള്ള അ​വ​സ​ര​വും സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ല​ഭി​ച്ച​താ​യി സ്കി​ല്ലോ​പീ​ഡി​യ സ്ഥാ​പ​ക മോ​നി​ക ആ​ര്യ പ​റ​ഞ്ഞു.

വ്യ​വ​സാ​യ രം​ഗ​ത്തെ ബ​ന്ധ​ങ്ങ​ൾ സ്ഥാ​പി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത്​ കു​ടും​ബ സൗ​ഹൃ​ദ​ര​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​വ​ന്‍റി​ൽ കോ​ർ​ത്തി​ണ​ക്കി​യി​രു​ന്ന​താ​യി സ്കി​ല്ലോ​പീ​ഡി​യ മാ​നേ​ജി​ങ്​ പാ​ർ​ട്​​ണ​ർ ഡോ. ​ഹാ​ഷി​ർ ന​ജീ​ബ്​ പ​റ​ഞ്ഞു.

Tags:    
News Summary - Skillopedia Lifestyle and Beyond Exhibition Concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.