ഉറക്കം പ്രധാനം; വിട്ടുവീഴ്ച അരുത്

ദൈനംദിന ജീവിതക്രമം തെറ്റുമ്പോൾ ഉറക്കമില്ലായ്മ സ്വാഭാവികം. പലരും അനുഭവിക്കുന്ന പ്രശ്നം കൂടിയാണിത്. ആഹാരക്രമം മാറിയതാണ് ശാരീരിക പ്രവർത്തനങ്ങൾ മാറാൻ കാരണം. ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സർകാഡിയം ക്ലോക്ക് എന്ന സാങ്കൽപിക ഘടികാരമാണ്. ഇതിന്‍റെ പ്രവർത്തനം നേരാംവണ്ണം നടക്കാൻ കൃത്യമായ ഉറക്കം അനിവാര്യമാണ്. റമദാൻ രാവുകളിലെ സജീവത ഉറക്ക സമയത്തിന്‍റെ താളം തെറ്റിക്കും. വേണ്ടത് നഷ്ടപ്പെട്ട ഉറക്കം വീണ്ടെടുക്കലാണ്. പകൽനേരത്ത് കുറച്ചുസമയം ഉറക്കത്തിനായി നീക്കിവെച്ചാൽ തീരുന്നതേയുള്ളൂ പ്രശ്നം.

രാത്രി നേരത്തേ ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പേ ഭക്ഷണം കഴിക്കുക. മൊബൈൽ ഫോൺ ഉപയോഗവും മറ്റും പരമാവധി കുറക്കുക. ചായ, കാപ്പി എന്നിവ വേണ്ടെന്നു വെക്കുക. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ പകൽ ക്ഷീണവും തലവേദനയും ഉണ്ടാകും. ഏകാഗ്രത നഷ്ടപ്പെടും. മസ്തിഷ്കത്തിന്‍റെ പ്രവർത്തനത്തെയും അതു ബാധിക്കും എന്നോർക്കുക.


ഡോ. ​ഷ​മീ​മ അ​ബ്ദു​ൽ നാ​സ​ർ

ആ​യു​ർ​വേ​ദ വി​ഭാ​ഗം മേ​ധാ​വി, മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, അ​ജ്മാ​ൻ

Tags:    
News Summary - Sleep is important; Do not compromise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.