റാസല്‍ഖൈമയില്‍ സ്മാര്‍ട്ട് ട്രാഫിക് ആക്സിഡന്‍റ് മാനേജ്മെന്‍റ് സിസ്റ്റം

റാസല്‍ഖൈമ: വലിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാന്‍ സ്മാര്‍ട്ട് ട്രാഫിക് ആക്സിഡന്‍റ് മാനേജ്മെന്‍റ് സിസ്റ്റം അവതരിപ്പിച്ച് റാക് പൊലീസ്. സായിദ് ട്രാഫിക് സിസ്റ്റം കമ്പനിയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സ്മാര്‍ട്ട് സംരംഭം. അപകട സ്ഥലങ്ങളിലെ ആസൂത്രണ പ്രക്രിയകകള്‍ 15 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന നൂതന പദ്ധതി രേഖകളിലെ പിശകുകള്‍ പൂര്‍ണമായും കുറ്റമറ്റതാക്കാൻ ഉപകരിക്കുന്നതാണെന്ന് സ്മാര്‍ട്ട് സിസ്റ്റം ഉദ്ഘാടനം ചെയ്ത് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. 2023-‘26 കാലയളവിലെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ തന്ത്രങ്ങളിലുള്‍പ്പെടുത്തിയാണ് പുതിയ സംരംഭം.

സമൂഹത്തിന്‍റെ ജീവിതനിലവാരത്തിനനുസരിച്ച് വിപുലമായ സേവനങ്ങള്‍ ലഭ്യമാക്കി വ്യക്തികളുടെ ആവശ്യതകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കും വിധമാണ് സ്മാര്‍ട്ട് സംവിധാനത്തിന്‍റെ രൂപകല്‍പ്പനയെന്ന് റാക് പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഖമീസ് അല്‍ ഹദീദി അഭിപ്രായപ്പെട്ടു. അപകടങ്ങളത്തെുടര്‍ന്നുള്ള ദുരന്തങ്ങളുടെ വ്യാപ്തി കുറക്കുന്നതിന് പുതിയ സ്മാര്‍ട്ട് ട്രാഫിക് ആക്സിഡന്‍റ് മാനേജ്മെന്‍റ് സിസ്റ്റം ഉപകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags:    
News Summary - Smart Traffic Accident Management System in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.