ഷാര്‍ജ: യു.എ.ഇയിലെ പ്രമുഖ യാത്ര സേവന സംരംഭമായ സ്മാർട്ട് ട്രാവൽ ‘കമോൺ കേരളയി’ൽ മികച്ച ഓഫറുകൾ അവതരിപ്പിക്കും. ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ സാംസ്കാരിക, വാണിജ്യ, വിനോദ മേളയാണ് ‘കമോണ്‍ കേരള’. മേളയുടെ ആറാമത് പതിപ്പാണ് ജൂൺ ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി ഷാർജ എക്സ്പോ സെന്ററിൽ നടക്കാനിരിക്കുന്നത്.
രണ്ടര ലക്ഷത്തോളം സന്ദർശകരെ പ്രതീക്ഷിക്കുന്ന മേളയിൽ സ്മാർട്ട് ട്രാവലിന്റെ ഏറ്റവും മികച്ചതും നൂതനവുമായ സംരംഭങ്ങളും സേവനങ്ങളുമായിരിക്കും അവതരിപ്പിക്കുകയെന്ന് സി.ഇ.ഒ അഫി അഹമ്മദ് പറഞ്ഞു. മേളയിലെ സന്ദര്‍ശകര്‍ക്കായി വിവിധ മത്സരങ്ങളും പരിപാടികളും ഒരുക്കും.
മത്സര വിജയികള്‍ക്ക് വിമാന ടിക്കറ്റുകള്‍, മുസന്ദം ടൂറുകൾ, ഉല്ലാസയാത്രകൾ തുടങ്ങിയവ ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളാണ് സ്മാർട്ട് ട്രാവൽ വാഗ്ദാനം ചെയ്യുന്നത്.
പ്രവാസ ലോകം കാത്തിരിക്കുന്ന മേളയുടെ ട്രാവൽ പാർട്ണറായി സഹകരിക്കാൻ ‘ഗൾഫ് മാധ്യമ’വുമായി സ്മാർട്ട് ട്രാവൽ ഗ്രൂപ് ധാരണയിലെത്തി. ചടങ്ങില്‍ സ്മാര്‍ട്ട് ട്രാവല്‍സ് ഗ്രൂപ് സി.ഇ.ഒ അഫി അഹമ്മദ്, ‘ഗള്‍ഫ് മാധ്യമം’ ബിസിനസ് സൊലൂഷൻ ഗ്ലോബൽ ഹെഡ് മുഹമ്മദ് റഫീഖ്, റജില്‍ സുധാകരന്, സഫീര്‍ മഹമൂദ്, ഹാഷിം ജെ.ആർ, എസ്.കെ. അബ്ദുല്ല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.