ഇൻകാസ് സംസ്ഥാന കമ്മിറ്റിയും അബൂദബി മലയാളി സമാജവും സംയുക്തമായി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം
അബൂദബി: ഇൻകാസ് സംസ്ഥാന കമ്മിറ്റിയും അബൂദബി മലയാളി സമാജവും സംയുക്തമായി ഉമ്മൻ ചാണ്ടി അനുസ്മരണം ‘സ്നേഹസ്പർശം’ സംഘടിപ്പിച്ചു. ഇൻകാസ് അബൂദബി പ്രസിഡന്റ് ബി. യേശുശീലൻ അധ്യക്ഷത വഹിച്ചു. സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ ഉദ്ഘാടനം ചെയ്തു.
ഇൻകാസ് അബൂദബി നിയുക്ത പ്രസിഡന്റ് എ.എം. അൻസാർ, ഗ്ലോബൽ കമ്മിറ്റി മെംബർ എൻ.പി. മുഹമ്മദാലി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ല വൈസ് പ്രസിഡന്റ് എച്ച്.എ. നൗഷാദ്, സി.എം. അബ്ദുൽ ഖരീം, മഞ്ജു സുധീർ, യാസർ, ജോയ്സ് പൂന്തല എന്നിവർ സംസാരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയോടെ സമാപിച്ച ചടങ്ങിൽ, 300 ലധികം തൊഴിലാളികൾക്ക് ബ്ലാങ്കറ്റും ബെഡ്ഷീറ്റും അടങ്ങിയ കിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനവും നടന്നു.
ഇൻകാസ് ഭാരവാഹികളായ ദശപുത്രൻ, അഹദ് വെട്ടൂർ, അനുപ ബാനർജി, ഷാജികുമാർ, അനീഷ് ബാലകൃഷ്ണൻ, രാജേഷ് മഠത്തിൽ, ബാജു അബ്ദുൽ സലാം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.