ദുബൈ: സമുദ്ര മേഖലയിലുണ്ടാകുന്ന അപകടങ്ങളിൽ അതിവേഗം ഇടപെടുന്നതിന് ദുബൈയിൽ കടൽ ആംബുലൻസ് ബോട്ട് പുറത്തിറക്കി. മണിക്കൂറിൽ 50 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന ബോട്ടിൽ 10 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.
ദുബൈ ആംബുലൻസ് വകുപ്പാണ് പുതിയ ബോട്ട് വികസിപ്പിച്ചത്. സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബോട്ടാണിത്. ശുദ്ധോർജം ഉപയോഗിച്ചുള്ള സംവിധാനങ്ങൾ കൂടുതലായി വികസിപ്പിക്കാനുള്ള നിർദേശം അനുസരിച്ചാണ് സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന ബോട്ട് രൂപപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.