പി.സി.എഫ് സംഘടിപ്പിച്ച മഅ്ദനി ഐക്യദാർഢ്യ സംഗമം മാധ്യമപ്രവർത്തകൻ
കെ.എം. അബ്ബാസ് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: അബ്ദുന്നാസിർ മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ സംസ്ഥാന സർക്കാറും പൗരസമൂഹവും രംഗത്തിറങ്ങണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പി.ഡി.പിയുടെ പ്രവാസി സംഘടനയായ പി.സി.എഫ് ദുബൈ കമ്മിറ്റി ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.
പി.സി.എഫ് ഗ്ലോബൽ കമ്മിറ്റി അംഗം മുഹമ്മദ് മഅ്റൂഫ് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ കെ.എം. അബ്ബാസ് ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ സാലിഹ് കോട്ടപ്പള്ളി, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, അംബേദ്കർ ഇന്നവേറ്റിവ് പ്രതിനിധി ജയൻ, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജിത്കുമാർ ആസാദ്, സാബു കൊട്ടാരക്കര, നൗഷാദ് തിക്കോടി, പി.ടി.യു.സി സംസ്ഥാന സെക്രട്ടറി യൂനുസ് തളങ്കര, പി.സി.എഫ് നാഷനൽ കമ്മിറ്റി പ്രസിഡന്റ് മൻസൂർ അലി, വൈസ് പ്രസിഡന്റ് ഇസ്മായിൽ ആരിക്കാടി, ദുബൈ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള പൊന്നാനി, നേതാക്കളായ ലത്തീഫ് പൂന്തുരുത്തി, ഷാഫി കഞ്ഞിപ്പുര, ഫൈസൽ കറുകമാട് എന്നിവർ സംസാരിച്ചു. പി.സി.എഫ് ദുബൈ കമ്മിറ്റി സെക്രട്ടറി അഷ്റഫ് ആരിക്കാടി സ്വാഗതവും ട്രഷറർ ശിഹാബ് ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.