ദുബൈ: ദുബൈയിൽ വിവാഹ തർക്കങ്ങൾ പരിഹരിക്കാൻ ദമ്പതികൾക്കിടയിൽ മധ്യസ്ഥ ചർച്ച നടത്തുന്നതിന് പ്രത്യേക സംവിധാനം രൂപവത്കരിക്കുന്നു. കുടുംബകോടതി ജഡ്ജിമാരുടെ മേൽനോട്ടത്തിൽ യോഗ്യതയുള്ള ആർബിട്രേറ്റർമാരുടെ സമിതിയുണ്ടാക്കിയാണ് ഇത്തരം കേസുകളിൽ മധ്യസ്ഥത വഹിക്കുക.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുതിയ സംവിധാനത്തിന് നിർദേശം നൽകിയത്. ദമ്പതികൾക്ക് തങ്ങൾക്ക് വേണ്ടി സംസാരിക്കാനുള്ള മധ്യസ്ഥരെ സമിതിയിൽനിന്ന് തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ജഡ്ജിക്ക് മധ്യസ്ഥരെ തീരുമാനിച്ച് നൽകാനും സംവിധാനമുണ്ടാകും. വഴക്കും തർക്കവും വിവാഹമോചനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേസുകളിൽ മധ്യസ്ഥരുടെ ഇടപെടലുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.