അജ്മാൻ: സമൂഹത്തിലെ എല്ലാവരും ഒരേപോലെ പരിഗണന ലഭിക്കേണ്ടവരാണ് എന്നാണ് യു.എ.ഇ ഭരണകൂടം ആഗ്രഹിക്കുന്നത്. ഇതിെൻറ ഭാഗമായി അജ്മാനിലെ പാര്‍ക്കുകളില്‍ നിശ്ചയദാര്‍ഢ്യ വിഭാഗത്തിൽപെട്ടവര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുന്നു.
അജ്മാനിലെ സഫിയ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന നിശ്ചയദാര്‍ഢ്യക്കാര്‍ക്കായി പ്രത്യേക തരം വിനോദോപാധികള്‍ ഒരുക്കിയിരിക്കുകയാണ് നഗരസഭ ആസൂത്രണ വകുപ്പ്. നിശ്ചയദാര്‍ഢ്യക്കാരായ ആളുകള്‍ക്കും വിനോദങ്ങള്‍ക്കായി പരമാവധി സൗകര്യം ഒരുക്കുക എന്ന തീരുമാനത്തിെൻറ ഭാഗമായാണ് നടപടി.
സഫിയ പാര്‍ക്കില്‍ പ്രത്യേക സംവിധാനത്തോട് കൂടി രൂപകല്‍പ്പന ചെയ്ത ഊഞ്ഞാലുകളടക്കമുള്ളവ സ്ഥാപിച്ച് കഴിഞ്ഞു. ഇത്തരക്കാര്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
അതോടൊപ്പം നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍ക്കായി മാത്രം വിശ്രമ കേന്ദ്രങ്ങളും ശൗചാലയങ്ങളും നിര്‍മ്മിച്ചു കഴിഞ്ഞു. ഈ രീതിയിലുള്ള പരിഷ്കരണങ്ങളും സൗകര്യങ്ങളും എമിറേറ്റിലെ മറ്റു പാര്‍ക്കുകളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.