ക്ലാ​സി​ക് കാ​റു​ക​ൾ​ക്ക്​ സ്​​പെ​ഷ്യ​ൽ സേ​വ​നം

വാഹന പ്രേമികളുടെ സ്വപ്​നമാണ് ക്ലാസിക്കല്‍ വാഹനം. തങ്ങളുടെ ജീവിതത്തിലെ സൗഭാഗ്യങ്ങളായി ഇക്കൂട്ടര്‍ പരിഗണിക്കുന്നത് ഈ 'പഴഞ്ചന്‍' വാഹനങ്ങളുടെ ശേഖരത്തെയാണ്. പൗരാണികതയോട് ഭ്രമമുള്ള വാഹന പ്രേമികളാണ്​ വൻതുക ചെലവിട്ട്​ പഴയ കാലത്തെ രാജകീയ വാഹനങ്ങളുടെ ശേഖരം കൊണ്ടു നടക്കുന്നത്. പിതാമഹന്മാര്‍ ഉപയോഗിച്ചിരുന്ന രാജകീയ വാഹനം എന്ത് ത്യാഗം സഹിച്ചും സൂക്ഷിച്ച്​ മഹിമ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരുമുണ്ട്.

ഇത്തരം വാഹനപ്രേമികള്‍ക്ക് എല്ലാവിധ സൗകര്യവും ഒരുക്കുകയാണ് അജ്മാന്‍ പൊലീസ്. കാൽ നൂറ്റാണ്ടിലേറെ പഴക്കമുള്ളവയെ ക്ലാസിക് കാറുകളുടെ ഗണത്തിൽപെടുത്താറുണ്ട്​. ചരിത്രപരമായ മഹിമ നിലനില്‍ക്കുന്ന ഇത്തരം വാഹനങ്ങള്‍ കാലഹരണപ്പെടാതെ സംരക്ഷിക്കുകയാണ് പൊതുവായ രീതി. എന്നാല്‍, ഇത്തരം വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നിരത്തിലിറക്കുന്നതിനും അധികൃതരില്‍ നിന്ന്​ കൃത്യമായ അനുമതി ആവശ്യമാണ്‌.

30 വര്‍ഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങൾക്കാണ് ലൈസന്‍സ് അനുവദിക്കുന്നത്. ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അധികൃതര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനം. രണ്ട് തരങ്ങളായി തിരിച്ചായിരിക്കും ലൈസന്‍സ് അനുവദിക്കുക. ഒന്ന് പ്രദര്‍ശനത്തിന് മാത്രം, മറ്റൊന്ന് നിരത്തിലിറക്കാന്‍. രണ്ടാമത് പറഞ്ഞ വിഭാഗത്തിനു ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പരിശോധന നേരിടേണ്ടിവരും.

സമഗ്രമായ വാഹന പരിശോധന നടത്തി മാത്രമാണ് അനുമതി നല്‍കുക. വാഹനം ഇന്‍ഷുര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധവുമുണ്ട്. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങള്‍ക്കും സ്​റ്റിയറിങ്​ രൂപാന്തരപ്പെടുത്തിയ വാഹനങ്ങള്‍ക്കും ലൈസന്‍സ് അനുവദിക്കില്ല. ബാക്കിയുള്ള ക്ലാസിക് വാഹനങ്ങൾക്ക് പ്രദർശനത്തിനോ റോഡിൽ ഉപയോഗിക്കാനോ ഒരു വർഷത്തേക്കായിരിക്കും ലൈസൻസ് നൽകുക.

Tags:    
News Summary - special service for classic cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.