റാസല്‍ഖൈമ: ദേശീയ കായികദിനത്തോടനുബന്ധിച്ച് റാസല്‍ഖൈമയില്‍ കായിക മാര്‍ച്ച് സംഘടിപ്പിച്ചു. സര്‍ക്കാര്‍-പ്രാദേശിക ഏജന്‍സികളുടെ പങ്കാളിത്തത്തോടെ നടന്ന കായിക മാര്‍ച്ച് അഭിനന്ദനാര്‍ഹമാണെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്‍ അല്വാന് അല്‍ നുഐമി പറഞ്ഞു. വ്യക്തികളുടെ നിലവാരം ഉയര്‍ത്തുന്നതിനും പുതു ഊര്‍ജം നല്‍കുന്നതിനും കായിക പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.
സമൂഹത്തെ സേവിക്കുന്നതിനും അഭിവൃദ്ധി നേടുന്നതിനും ദേശീയ കായിക ദിനം പ്രചോദനമാകുമെന്നും അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമൊപ്പം ജയിലുകളിലെ അന്തേവാസികള്‍ക്കും ദേശീയ കായിക ദിനത്തോടനുബന്ധിച്ച് വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് റാക് പൊലീസ് ഡെപ്യൂട്ടി മേധാവി ഖമീസ് അല്‍ ഹദീദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.