റാസൽഖൈമ: പാറയിടുക്കുകളില്‍ നിന്നുള്ള വെള്ളപ്പാച്ചില്‍ മലയാളിക്ക് പുതുമയല്ല. കേരളത്തിലെ വിനോദ സ്ഥലം തിരയുമ്പോള്‍ ആദ്യ സ്ഥാനങ്ങളിലത്തെുക വെള്ളച്ചാട്ട കേന്ദ്രങ്ങളായിരിക്കും. കഴിഞ്ഞ ദിവസം റാക് മീഡിയ ഓഫീസ് പുറത്തുവിട്ട വീഡിയോ ഗള്‍ഫ് മലയാളിക്ക് ഗൃഹാതുരത്വം നല്‍കുകയാണ്. റാസല്‍ഖൈമ അല്‍ഗൈലില്‍ നിന്നുള്ള 'പാറക്കുളങ്ങളും' അത് ആസ്വദിക്കുന്നവരുടെ ദൃശ്യവുമാണ് വീഡിയോയിലുള്ളത്. അല്ഗൈയിലില് നിന്ന് കിഴക്ക് ഏഴ് കിലോ മീറ്റര്‍ ഉള്‍പ്രദേശത്ത് ഹജ്ജാര്‍ മലനിരയിലെ പാറയിടുക്കിലാണ് അരുവികള്‍ രൂപപ്പെട്ടിരിക്കുന്നത്. മലനിരയുടെ മുകളില്‍ നിന്ന് തുള്ളിക്കുടമായി, ചെറു ചാലുകളായി വെള്ളം ചാടിയത്തെുന്നതാണ് കാഴ്ച്ച. ദുര്‍ഘടമായ പാറയിടുക്കിലൂടെയത്തെുന്ന വെള്ളം താഴ്വാരത്ത് ചെറു അരുവിയായി രൂപപ്പെട്ടിരിക്കുകയാണ്. നീലകലര്‍ന്ന പച്ചനിറത്തിലുള്ള മനോഹരമായ ജലക്കുളം ആരെയും ആകര്‍ഷിക്കുന്നതാണ്.
കനത്ത മഴയുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പാറയിടുക്കില്‍ നിന്ന് വെള്ളമൊഴുകിയെത്തുന്നത് ഇവിടെ സാധാരണമാണെന്ന് തദ്ദേശവാസിയായ അഹമ്മദ് ബിന്‍ സാലിം അല്‍വാലി പറഞ്ഞു. കാലാവസ്ഥ സാധാരണ നിലയിലാകുമ്പോൾ മലകളുടെ അടിത്തട്ടില്‍ രൂപപ്പെടുന്ന ജലക്കുളങ്ങള് ആസ്വദിക്കാന്‍ പ്രദേശവാസികളും പുറത്തുനിന്നുള്ളവരും എത്തുന്നത് പതിവ് കാഴ്ച്ചയാണ്. ഫോര്‍വീല്‍ വാഹനങ്ങളിലും കാല്‍നടയായും ഈ താഴ്വാരത്തേക്ക് പ്രവേശിക്കാം. തനിച്ചുള്ള യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. യാത്രയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അസ്ഥിര കാലാവസ്ഥയില്‍ ഈ പ്രദേശത്തേക്കുള്ള യാത്ര ഒഴിവാക്കണം. സുരക്ഷ ഉറപ്പാക്കുന്ന പാദരക്ഷകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. പ്രാഥമിക ശുശ്രൂഷ കിറ്റുകളും കരുതുന്നത് നല്ലത്. കുട്ടികളെയും പ്രായം ചെന്നവരെയും ഇവിടേക്കുള്ള യാത്രയില്‍ നിന്ന് ഒഴിവാക്കണമെന്നും അഹമ്മദ് അഭിപ്രായപ്പെട്ടു. വെള്ളമൊഴുകിയത്തെുന്നതും മൂന്ന് യുവാക്കള്‍ പാറയിടുക്കില്‍ രൂപപ്പെട്ട കുളത്തില്‍ ഉല്ലസിക്കുന്നതുമാണ് റാക് മീഡിയ ഓഫീസിന്റെ വീഡിയോയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.