എസ്​.എസ്​.എൽ.സി : ഗൾഫിൽ 97.03 ശതമാനം വിജയം, എ പ്ലസ്​ കൂടി

ദുബൈ: എസ്​.എസ്​.എൽ.സി പരീക്ഷയിൽ ഗൾഫിൽ 97.03 ശതമാനം വിജയം. 221 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്​ നേടി.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ വിജയശതമാനത്തിൽ കുറവുണ്ടായെങ്കിലും എ പ്ലസി​െൻറ എണ്ണം ഗണ്യമായി ഉയർന്നു. കഴിഞ്ഞ വർഷം 76 കുട്ടികൾ എ പ്ലസ്​ നേടിയപ്പോൾ 98.32 ശതമാനമായിരുന്നു വിജയം.

ഗൾഫിൽ യു.എ.ഇയിൽ മാത്രമാണ്​ എസ്​.എസ്​.എൽ.സി വിദ്യാർഥികളുള്ളത്​. ഒമ്പത്​ സ്​കൂളുകളിലെ 573 പേരാണ്​ പരീക്ഷക്ക്​ രജിസ്​റ്റർ ചെയ്​തത്​. 556 പേർ ഉപരിപഠനത്തിന്​ യോഗ്യത നേടി. മൂന്ന്​ സ്​കൂളുകൾ നൂറ​ുമേനി വിജയം കൊയ്​തു. കഴിഞ്ഞ വർഷം 591 പേർ പരീക്ഷയെഴുതിയപ്പോൾ 587 പേരാണ്​ വിജയിച്ചത്​.

ഇക്കുറി ഷാർജ ന്യൂ ഇന്ത്യൻ മോഡൽ, റാസൽ ഖൈമ ന്യൂ ഇന്ത്യൻ മോഡൽ, ഉമ്മുൽഖുവൈൻ പ്രൈവറ്റ്​ ഇംഗ്ലീഷ്​ സ്​കൂൾ എന്നിവർ നൂറുമേനി നേടി. മറ്റ്​ ചില സ്​കൂളുകളിലെയും പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ജയിച്ചെങ്കിലും ചില കുട്ടികൾക്ക്​ കോവിഡ്​ മൂലം പരീക്ഷ എഴുതാൻ കഴിയാതെവന്നതോടെ നൂറുമേനി നഷ്​ടമായി.

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്ക്​ രജിസ്​റ്റർ ചെയ്​തത്​ അബൂദബി മോഡൽ സ്​കൂളിലായിരുന്നു. കോവിഡ്​ പോസിറ്റിവായതിനെ തുടർന്ന്​ നാല്​ കുട്ടികൾക്ക്​ പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം ഒമ്പതിൽ ഏഴ്​ സ്​കൂളുകളും നൂറ്​ ശതമാനം വിജയം നേടിയിരുന്നു.

അനിശ്ചിതത്വങ്ങൾക്ക്​ നടുവിലാണ്​ യു.എ.ഇയിലെ കുട്ടികൾ എസ്​.എസ്​.എൽ.സി പരീക്ഷ എഴുതിയത്​.പരീക്ഷ മാറ്റിവെച്ചതോടെ വിസ കാലാവധി കഴിയാറായ കുട്ടികൾ പ്രതിസന്ധിയിലായിരുന്നു. പരീക്ഷ എഴുതാൻ മാത്രം വിസ പുതുക്കുകയോ വിസിറ്റ്​ വിസ എടുക്കുകയോ ചെയ്യേണ്ടിവന്നു. ഇത്​ രക്ഷിതാക്കൾക്കും സാമ്പത്തികനഷ്​ടമുണ്ടാക്കി.

Tags:    
News Summary - SSLC: 97.03 percent pass in the Gulf, A + plus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.