ഷാർജ: എമിറേറ്റ്സ് ഫിലാറ്റെലിക് അസോസിയേഷൻ മെഗാ മാൾ ഷാർജയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്റ്റാമ്പ് പ്രദർശനത്തിൽ കണ്ണൂർ സ്വദേശി രാമചന്ദ്രനുമുണ്ട്.
125 വർഷത്തോളം പഴക്കമുള്ള തിരുവിതാംകൂറിലെ റവന്യു സ്റ്റാമ്പുകൾ, 1870 മുതൽ ഇന്ത്യയിൽ പ്രചാരത്തിലിരുന്ന ചക്രം, പണം, കാശ്, പിന്നിട് വന്ന നയാപൈസ, ഉറുപ്പിക തുടങ്ങിയവയും പ്രദർശനത്തിലുണ്ട്.
ശേഖരണവും അവതരണവും മുൻ നിറുത്തി കഴിഞ്ഞ ദിവസം വെള്ളിമെഡലും രാമചന്ദ്രൻ ഈ വിഭാഗത്തിൽ കരസ്ഥമാക്കി. സിംഗപ്പൂർ, മലായ് എന്നിവയുടെ പോസ്റ്റൽ ചരിത്രമാണ് രണ്ടാമത്തെ പ്രദർശനം.
ഇത് ബ്രിട്ടീഷ് റൂൾ, സ്െട്രയിറ്റ് സെറ്റിൽമെൻ്റുകളുടെ സമയത്തുള്ളതാണ്.
വെങ്കലം മെഡലും സർട്ടിഫിക്കറ്റും ഈ പ്രദർശനം നേടി. രാമചന്ദ്രൻ പ്രവാസം തുടങ്ങുന്നത് 1973ലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.