സന്തോഷ സന്ദേശം പരത്തി  തപാൽ സ്​റ്റാമ്പുകൾ 

ദുബൈ: ലോക സന്തോഷ ദിനാചരണത്തി​​െൻറ ഭാഗമായി യു.എ.ഇ പുത്തൻ സന്തോഷ സ്​റ്റാമ്പുകൾ പുറത്തിറക്കി. രണ്ടു ദിർഹം വീതം വിലയുള്ള എട്ടു സ്​റ്റാമ്പുകളാണ്​ പ്രകാശനം ചെയ്​തത്. സൂര്യൻ,യു.എ.ഇ പതാക, ചിരിമുഖം, സന്തോഷക്കൂട്ടം, കടൽ, ഇൗന്തപ്പന, മേഘവും പൂക്കളും എന്നിവയാണ്​ സ്​റ്റാമ്പുകളിൽ ചിത്രീകരിച്ചിരിക്കുന്നത്​. 
സന്തോഷത്തിനും ശുഭചിന്തക്കുമുള്ള ദേശീയ പദ്ധതിയുടെ സന്ദേശം അതിരുകൾക്കപ്പുറത്തേക്ക്​ എത്തിക്കാൻ സ്​റ്റാമ്പുകൾക്ക്​ വലിയ പങ്കുവഹിക്കാനാകുമെന്ന്​ എമിറേറ്റ്​സ്​ പോസ്​റ്റ്​ ഗ്രൂപ്പ്​ ആക്​ടിംഗ്​ സി.ഇ.ഒ അബ്​ദുല്ലാ അൽ അസ്​റാം അഭി​പ്രായപ്പെട്ടു. 
എമിറേറ്റ്​സ്​ ടവറിലെ ജീവനക്കാർക്കും സന്ദർശകർക്കും ​േപാസ്​റ്റു കാർഡുകളും സ്​റ്റാമ്പുകളും വിതരണം ചെയ്​തു. യു.എ.ഇയിലും മറ്റു നാടുകളിലുമുള്ള പ്രിയപ്പെട്ടവർക്ക്​ സന്തോഷ സന്ദേശമയക്കാൻ നിരവധി പേർ ഒത്തുകൂടിയത്​ മനോഹര കാഴ്​ചയായി.

Tags:    
News Summary - stamps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.