ഷാ​ർ​ജ കു​ട്ടി​ക​ളു​ടെ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഫ​ല​സ്തീ​ൻ അ​തി​ഥി രാ​ജ്യം

ഷാ​ർ​ജ: പ​തി​നൊ​ന്നാ​മ​ത്​ ഷാ​ർ​ജ അ​ന്താ​രാ​ഷ്​​​ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ഒ​ക്​​ടോ​ബ​ർ ആ​റു മു​ത​ൽ 12 ​വ​രെ സ​ഹി​യ സി​റ്റി സെ​ന്‍റ​റി​ലാ​ണ്​ ച​ല​ച്ചി​ത്രോ​ത്സ​വം ന​ട​ക്കു​ക.

ഫ​ല​സ്തീ​നാ​ണ്​ ഇ​ത്ത​വ​ണ​ത്തെ അ​തി​ഥി രാ​ജ്യം. സിം​ബാ​ബ്​​വെ ആ​ദ്യ​മാ​യി പ​​ങ്കെ​ടു​ക്കു​മെ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. 18 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 98 സി​നി​മ​ക​ൾ പു​തി​യ പ​തി​പ്പി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. പു​തു​ത​ല​മു​റ​യി​ലെ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രെ പി​ന്തു​ണ​ക്കാ​നും സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വേ​ദി ന​ൽ​കു​ക​യു​മാ​ണ്​ പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ​ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലും ശൈ​ഖ്​ സു​ൽ​ത്താ​ന്‍റെ ഭാ​ര്യ​യും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഫാ​മി​ലി അ​​ഫ​യേ​ഴ്​​സ്​ ചെ​യ​ർ​പേ​ഴ്​​സ​ണു​മാ​യ ശൈ​ഖ ജ​വ​ഹ​ർ ബി​ൻ​ത്​ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യു​ടെ പി​ന്തു​ണ​യി​ലു​മാ​ണ്​ ച​ല​ച്ചി​ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഫാ​ൻ മീ​ഡി​യ ഡി​സ്ക​വ​റി പ്ലാ​റ്റ്​​ഫോ​മാ​ണ്​ സം​ഘാ​ട​ക​ർ. ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഫ​ല​സ്തീ​ൻ അ​തി​ഥി രാ​ജ്യ​മാ​കു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ശൈ​ഖ ജ​വ​ഹ​ർ പ​റ​ഞ്ഞു.

1920 മു​ത​ൽ അ​റ​ബ്​ സി​നി​മ​യെ സ്വാ​ധീ​നി​ച്ച ഫ​ല​സ്തീ​നെ​യും അ​തി​ന്‍റെ സി​നി​മ​ക​ളു​ടെ സ​വി​ശേ​ഷ ഗു​ണ​ങ്ങ​ളെ​യും ഈ ​വ​ർ​ഷം ആ​ഘോ​ഷി​ക്കും. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ സ്പ​ന്ദ​ന​ത്തെ പ്ര​തി​ഫ​ലി​ക്കു​ന്ന ക​ലാ​സൃ​ഷ്ടി​ക​ളാ​ണ്​ ഫ​ല​സ്തീ​ൻ സി​നി​മ​ക​ളെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഫ​ല​സ്തീ​ൻ കൂ​ടാ​തെ ഒ​മാ​ൻ, ഈ​ജി​പ്ത്, ഫ്രാ​ൻ​സ്, റ​ഷ്യ, സൗ​ദി അ​റേ​ബ്യ, ദ​ക്ഷി​ണ കൊ​റി​യ, സ്​​പെ​യി​ൻ, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളും ഫെ​സ്​​റ്റി​വ​ലി​ൽ പ​​ങ്കെ​ടു​ക്കും. പ്ര​മു​ഖ ഫ​ല​സ്തീ​ൻ ഡ​യ​റ​ക്ട​ർ ഉ​മ​ർ അ​ൽ റി​മാ​ൽ, ഈ​ജി​പ്​​ഷ്യ​ൻ ന​ടി യൂ​സ്​​റ, ഇ​മാ​റാ​ത്തി ന​ടി ജാ​ബി​ർ ന​ഗ്​​മോ​ഷ്, കു​വൈ​ത്തി ന​ടി സൗ​ദ്​ അ​ൽ അ​ബ്​​ദു​ല്ല എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ യു.​എ.​ഇ​യി​ലെ​യും ജി.​സി.​സി​യി​ലെ​യും പ്ര​മു​ഖ​ർ അ​തി​ഥി​ക​ളാ​യി എ​ത്തും.

Tags:    
News Summary - State of Palestine is the guest of Sharjah Children's Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.