മലയാളം മിഷൻ അബൂദബി -അൽഐൻ ചാപ്റ്റർ സംഘടിപ്പിച്ച കാവ്യാലാപന മത്സര വിജയികൾക്ക്​ സമ്മാനം നൽകുന്നു

സുഗതാഞ്ജലി അവാർഡ് സമർപ്പണം നടത്തി

അബൂദബി: സുഗതകുമാരിയുടെ സ്മരണാർഥം മലയാളം മിഷൻ അബൂദബി -അൽഐൻ ചാപ്റ്റർ സംഘടിപ്പിച്ച കാവ്യാലാപന മത്സര വിജയികൾക്കുള്ള സമ്മാനദാന വേദി വൈവിധ്യമാർന്ന കവിതകളുടെ സമ്മോഹന സമ്മേളനമായി മാറി. ആഗോളതലത്തിൽ മലയാളം മിഷൻ കേന്ദ്ര നേതൃത്വം സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തി​െൻറ ഭാഗമായി അബൂദബി - അൽഐൻ മേഖലകൾ ചാപ്റ്റർ തലത്തിലും മേഖല തലത്തിലും നടത്തിയ മത്സര വിജയികൾക്കായിരുന്നു സമ്മാനം വിതരണം ചെയ്തത്.

മലയാളം മിഷൻ കൺവീനർ വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റർ സഫറുള്ള പാലപ്പെട്ടി നേതൃത്വം നൽകി.കാവ്യസന്ധ്യക്ക് കണിക്കൊന്ന അധ്യാപിക ഭാഗ്യ സരിത നേതൃത്വം നൽകി. മലയാളം മിഷൻ അൽഐൻ മേഖല പ്രതിനിധി റസ്സൽ മുഹമ്മദ് സാലി ആശംസ നേർന്നു. 'സൂര്യകാന്തി' അധ്യാപിക നൗഷിദ ഫസൽ അനുശോചനപ്രമേയം അവതരിപ്പിച്ചു. കോഓഡിനേറ്റർ ബിജിത് കുമാർ സ്വാഗതവും പ്രീത നാരായണൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Sugathanjali Award Presentation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.