ബു​ർ​ജ്​ ഖ​ലീ​ഫ​യി​ൽ കു​ട്ടി​ക​ൾ​ക്ക്​ സ​മ്മ​ർ ക്യാ​മ്പ്​

ദു​ബൈ: ബു​ർ​ജ്​ ഖ​ലീ​ഫ​യു​ടെ 124 നി​ല​യി​ലേ​ക്ക്​ ടൂ​ർ ഉ​ൾ​പ്പെ​ടെ കു​ട്ടി​ക​ൾ​ക്കാ​യി ദു​ബൈ മാ​ളി​ൽ നാ​ലു ദി​വ​സ​ത്തെ സ​മ്മ​ർ ക്യാ​മ്പി​ന് അ​വ​സ​രം. ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ച്ച ക്യാ​മ്പ്​ ആ​ഗ​സ്റ്റ്​ 29 വ​രെ നീ​ളും.

തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ​യാ​ണ്​ ക്യാ​മ്പു​ണ്ടാ​വു​ക. ദു​ബൈ​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​ളാ​യ ദു​ബൈ മാ​ൾ, ബു​ർ​ജ്​ ഖ​ലീ​ഫ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ആ​റ്​ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്​ ക്യാ​മ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ മൂ​ന്നു വ​രെ​യു​ള്ള ക്യാ​മ്പി​ൽ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന​ത്തോ​​ടൊ​പ്പം അ​ക്കാ​ദ​മി​ക്​ ഇ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ളും പ​ഠ​ന​ങ്ങ​ളും ഉ​ണ്ടാ​കും. ആ​ദ്യ ദി​ന​ത്തി​ൽ നാ​ട​ക ക​ള​രി, നൃ​ത്ത പ​ഠ​നം, ക​ല, ക​ര​കൗ​ശ​ല​വ​സ്തു നി​ർ​മാ​ണം, ഫാ​ഷ​ൻ സ്റ്റു​ഡി​യോ, മ്യൂ​സി​ക്​ മി​ക്സി​ങ്​ എ​ന്നി​വ​യാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ര​ണ്ടാം ദി​വ​സ​ത്തി​ൽ റീ​ൽ ജൂ​നി​യ​ർ സി​നി​മ​യി​ൽ വി​വി​ധ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. കൂ​ടാ​തെ പ്ലേ ​ഡി.​എ​ക്സ്.​ബി​യി​ൽ റൈ​ഡ്​ ചെ​യ്യാ​നും ക​ളി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.

മൂ​ന്നാം ദി​ന​ത്തി​ൽ ദു​ബൈ ഐ​സ്​ റി​ങ്കി​ൽ സ്​​കേ​റ്റി​ങ്​ ന​ട​ത്താം. അ​തോ​ടൊ​പ്പം ബു​ർ​ജ്​ ഖ​ലീ​ഫ​യു​ടെ 124ാം നി​ല​യി​ലേ​ക്ക്​ ടൂ​ർ പോ​കു​ക​യും ചെ​യ്യും. നാ​ലാം ദി​വ​സം അ​ക്വാ​റി​യം ട​ണ​ൽ, അ​ണ്ട​ർ വാ​ട്ട​ർ സൂ, ​പെ​ൻ​ഗ്വി​ൻ കേ​വ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കും.

കൂ​ടാ​തെ ഗ്ലാ​സ്​ ബോ​ട്ടം ബോ​ട്ടി​ൽ യാ​ത്ര എ​ന്നി​വ​യും ന​ട​ത്തും. ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ക്കേ​ജി​ന്​ ഒ​രു കു​ട്ടി​ക്ക്​ 799 ദി​ർ​ഹ​വും ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​ത്ത പാ​ക്കേ​ജി​ന്​ 699 ദി​ർ​ഹ​വു​മാ​ണ്​ ചാ​ർ​ജ്.

ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ക്കും. പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കു​ട്ടി​ക​ളെ രാ​വി​ലെ 9.15നും 9.30​നും ഇ​ട​യി​ൽ കി​ഡ്​​സാ​നി​യ​യി​ൽ എ​ത്തി​ക്കു​ക​യും വൈ​കീ​ട്ട്​ മൂ​ന്നു മ​ണി​ക്ക്​ ഇ​വി​ടെ നി​ന്ന്​ തി​രി​കെ കൊ​ണ്ടു​പോ​വു​ക​യും വേ​ണം.

ഏ​ഴ്​ മു​ത​ൽ 14 വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ്​ അ​വ​സ​രം. മൂ​ന്നി​നും ആ​റി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പ​വും പ​​ങ്കെ​ടു​ക്കാം. ഇ​വ​ർ​ക്ക്​ ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ക്കേ​ജി​ന്​ 399 ദി​ർ​ഹ​മും ഭ​ക്ഷ​ണ​മി​ല്ലാ​ത്ത പാ​​ക്കേ​ജി​ന്​ 299 ദി​ർ​ഹ​വു​മാ​ണ്​ നി​ര​ക്ക്.

Tags:    
News Summary - Summer Camp for Kids at Burj Khalifa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.