ദുബൈ: ആറു മാസമായി കളത്തിലിറങ്ങാതിരുന്നതിെൻറ ക്ഷീണം തീർക്കാൻ പരിശീലന മത്സരവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. ടീം അംഗങ്ങളെ രണ്ട് ടീമായി തിരിച്ചായിരുന്നു മത്സരം. മനീഷ് പാണ്ഡെയുടെയും ഭുവനേശ്വർ കുമാറിെൻറയും നേതൃത്വത്തിലായിരുന്നു ടീം കളത്തിലിറങ്ങിയത്. മത്സരത്തിൽ മനീഷ് ഇലവൻ 15 റൺസിന് വിജയിച്ചു.
ആദ്യം ബാറ്റ് ചെയ്ത മനീഷ് ഇലവൻ പ്രിയം ഗാർഗിെൻറയും (41) അഭിഷേക് ശർമയുടെയും (42) മികവിൽ 20 ഓവറിൽ ആറ് വിക്കറ്റിന് 146 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഭുവി ഇലവന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മലയാളി താരം ബേസിൽ തമ്പി രണ്ട് വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.