കാൽപന്ത്​ മാമാങ്കത്തിന്​ സൂപ്പർ കിക്കോഫ്​;സൂ​പ്പ​ർ ക​പ്പിന് ആവേ​ശോ​ജ്ജ്വ​ല തു​ട​ക്കം​​

ദുബൈ:ഖത്തർ ലോകകപ്പിന്‍റെ ആരവങ്ങളേറ്റെടുത്ത് മീഡിയവൺ സൂപ്പർ കപ്പിന് ആവേശോജ്ജ്വല തുടക്കം. ദുബൈ ഖിസൈസിലെ ക്ലബ് ഫോർ പീപിൾ ഓഫ് ഡിറ്റർമിനേഷനിൽ ആരംഭിച്ച ടൂർണമെന്‍റിന്‍റെ പ്രാഥമിക റൗണ്ടിൽ കേരളത്തിലെ എട്ട് ജില്ല ടീമുകൾ ഏറ്റുമുട്ടി. ആദ്യദിനംതന്നെ മത്സരങ്ങൾ കാണാൻ കേരളത്തിന്‍റെ വിവിധ ജില്ലകളിലെ കാണികൾ ഒഴുകിയെത്തി. സെമി, ഫൈനൽ മത്സരങ്ങൾ ഇന്ന് രാത്രി നടക്കും. 

മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഐ.​എം. വി​ജ​യ​ൻ സം​സാ​രി​ക്കു​ന്നു


 


മുൻ ഇന്ത്യൻ ഫുട്ബാൾ ടീം നായകന്മാരായ ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി എന്നിവർ ചേർന്ന് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ പ്രജേഷ് സെൻ മുഖ്യാതിഥിയായി. ഇന്ത്യൻ ഫുട്ബാളിൽ ഇത് മാറ്റത്തിന്‍റെ കാലമാണെന്നും ഖത്തർ ലോകകപ്പിന് ആവേശം വിതറാൻ മീഡിയവൺ ടൂർണമെന്‍റിന് കഴിയുമെന്നും ഐ.എം. വിജയൻ പറഞ്ഞു.

മലയാളികളുടെ ഫുട്ബാൾ ആവേശം ലോകത്തിന് മാതൃകയാണെന്ന് ജോപോൾ അഞ്ചേരി പറഞ്ഞു. മലയാളികളെ മാത്രം ഉൾക്കൊള്ളുന്ന ടൂർണമെന്‍റാണിത്. സ്പോർട്സിന് പ്രാധാന്യം നൽകുന്ന മീഡിയവൺ സംഘടിപ്പിക്കുന്ന ടൂർണമെന്‍റ് ഇന്ത്യൻ ഫുട്ബാളിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ്​ ഉ​ദ്​​ഘാ​ട​നം​ ചെ​യ്ത ഐ.​എം. വി​ജ​യ​ൻ, ജോ​പോ​ൾ അ​ഞ്ചേ​രി എ​ന്നി​വ​ർ ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ന്നു

 ആദ്യദിനം നിറ ഗാലറിയിലാണ് മത്സരങ്ങൾ നടന്നത്. ആദ്യം നടന്ന മത്സരത്തിൽ പാലക്കാട് പാന്തേഴ്സ് എതിരില്ലാത്ത രണ്ട് ഗോളിന് തൃശൂർ ടസ്കേഴ്സിനെ പരാജയപ്പെടുത്തി. പാലക്കാടിന്‍റെ റിസ്വാൻ മാൻ ഓഫ് ദ മാച്ചായി. രണ്ടാം മത്സരത്തിൽ മലപ്പുറം ഹീറോസ് കാസർകോട് റൈഡേഴ്സിനെ 2-0ന് തോൽപിച്ചു. കോഴിക്കോടിന്‍റെ ബുജൈറാണ് കളിയിലെ താരം. മൂന്നാം മത്സരത്തിൽ കോഴിക്കോട് കിങ്സ് മറുപടിയില്ലാത്ത ഒരു ഗോളിന് കണ്ണൂർ വാരിയേഴ്സിനെ തോൽപിച്ചു. കോഴിക്കോടിന്‍റെ മുഹമ്മദ് സാലിഹ് മാൻ ഓഫ് ദ മാച്ചായി.

ഉദ്ഘാടന പരിപാടിയിൽ യു.എ.ഇ ഫുട്ബാൾ മാച്ച് കമീഷണർ മുസ്തഫ അൽ ദാഹിരി, യു.എ.ഇ മുൻ ഗോൾ കീപ്പറും മാച്ച് കമീഷണറുമായ ഈസ അലി ജാസിൽ, ലാവൽ ക്ലബ് ഹെഡ് കോച്ച് മുസ്തഫ ഹല്ലാക്ക്, ഗൾഫ് മാധ്യമം-മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ. അബ്ദുൽസലാം ഒലയാട്ട്, മീഡിയവൺ ഡയറക്ടർ ഡോ. അഹ്മദ് തൊട്ടിയിൽ, കെഫ പ്രസിഡന്‍റ് ജാഫർ ഒറവങ്കര, അക്പാസ്ക് പ്രസിഡന്‍റ് അൻവർ കാന്തപുരം, വൈ.ഐ ക്ലബ് പ്രസിഡന്‍റ് തൗഫീഖ് മമ്പാട്, മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ മേധാവി എം.സി.എ. നാസർ, ജി.സി.സി ജനറൽ മാനേജർ ഷബീർ ബക്കർ തുടങ്ങിയവർ പങ്കെടുത്തു. ഐ.എം. വിജയനും ജോപോൾ അഞ്ചേരിയും ചേർന്ന് ടീം അംഗങ്ങളെ പരിചയപ്പെട്ടു.

Tags:    
News Summary - super cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.