ദുബൈ: പാസ്പോർട്ടിലെ സർനെയിമുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ കൾചറൽ ഫോറം (ഐ.സി.എഫ്) യു.എ.ഇ ഭാരവാഹികൾ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് നിവേദനം നൽകി.
പേരിൽ ഒരു മാറ്റവും ഇല്ലെങ്കിൽ പാസ്പോർട്ടിലുള്ള അച്ഛന്റെയോ അമ്മയുടെയോ കുടുംബ പേരോ ‘സർനെയിം’ ആയി ചേർക്കാൻ സ്വയം സാക്ഷ്യപത്രം നൽകിയാൽ മതിയെന്ന മാറ്റം കൊണ്ടുവരണം. വിദേശ രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഇത് ഉപകാരപ്രദമാകുമെന്നും ഭാരവാഹികൾ ബോധിപ്പിച്ചു. ഈ മാറ്റം നടപ്പിലാക്കാൻ ശ്രമിക്കാമെന്ന് മന്ത്രി അറിയിച്ചു.
ഐ.സി.എഫ് ചെയർമാൻ ടി.ആർ. രമേഷ്, പ്രസിഡന്റ് രമേഷ് മന്നത്ത്, രക്ഷാധികാരി മണികണ്ഠൻ മേലോത്ത്, സെക്രട്ടറി രാധാകൃഷ്ണൻ നായർ, കൺവീനർ മിനി മേലോത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.