ദുബൈ: ഭൂകമ്പം തകർത്ത സിറിയയിലേക്ക് ഒരു മാസത്തിനിടെ യു.എ.ഇയിൽനിന്ന് അയച്ചത് 4925 ടൺ സഹായം. 151 വിമാനങ്ങളാണ് ഈ കാലയളവിൽ സഹായവുമായി പറന്നത്. ദുരന്തമുണ്ടായ ഉടൻ യു.എ.ഇ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്റ് നൈറ്റിന്റെ ഭാഗമായാണ് സഹായമെത്തിച്ചത്. എമിറേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങളാണ് പദ്ധതി നടപ്പാക്കിയത്.
ഭക്ഷണം, ഭക്ഷ്യവസ്തുക്കൾ, മരുന്ന്, പുതപ്പ്, വീട്ടുപകരണങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കളാണ് പ്രധാനമായും അയച്ചത്. ഇതിന് പുറമെ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി ദൗത്യസംഘത്തെയും അയച്ചിരുന്നു. കഴിഞ്ഞ 27നാണ് ഇവർ തിരിച്ചെത്തിയത്. ദുരന്തമുണ്ടായി ഒരാഴ്ച കഴിഞ്ഞ് 11 വയസ്സുകാരനെ ജീവനോടെ രക്ഷപ്പെടുത്താൻ സേനക്ക് കഴിഞ്ഞു. പരിക്കേറ്റ 10 സിറിയക്കാരെ അബൂദബിയിലെത്തിച്ച് ചികിത്സ നൽകുന്നുണ്ട്. ഇവരിൽ അഞ്ച് പേരും കുട്ടികളാണ്. ദുരന്തമേഖലയിൽ രണ്ട് ഫീൽഡ് ആശുപത്രികളും സ്ഥാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.