ദു​​​​ബൈ​​​​യി​​​​ൽ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രി​​​​ക്കു​​​​ന്ന ക്ഷേ​​​​ത്രം

ദു​​​​ബൈ: ജ​​​​ബ​​​​ൽ അ​​​​ലി​​​​യി​​​​ലെ ഹി​​​​ന്ദു​​​​ക്ഷേ​​​​ത്ര​​​​ത്തി​െ​​​ൻ​​​റ നി​​​​ർ​​​​മാ​​​​ണം പ​​​​കു​​​​തി പി​​​​ന്നി​​​​ട്ടു. 2020 ആ​​​​ഗ​​​​സ്​​​​​റ്റി​​​​ൽ ത​​​​റ​​​​ക്ക​​​​ല്ലി​​​​ട്ട ​​ക്ഷേ​​​​ത്ര​​​​ത്തി​െ​​​ൻ​​​റ നി​​​​ർ​​​​മാ​​​​ണം അ​​​​തി​​​​വേ​​​​ഗ​​​​ത്തി​​​​ലാ​​​​ണ്​ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ജ​​​​ബ​​​​ൽ അ​​​​ലി​​​​യി​​​​ലെ ഗു​​​​രു​​​​നാ​​​​നാ​​​​ക്ക്​ ദ​​​​ർ​​​​ബാ​​​​ർ ഗു​​​​രു​​​​ദ്വാ​​​​ര​​​​ക്ക്​ സ​​​​മീ​​​​പ​​​​ത്താ​​​​ണ്​ ബ​​​​ർ ദു​​​​ബൈ​​​​യി​​​​ലെ സി​​​​ന്ധി ഗു​​​​രു ദ​​​​ർ​​​​ബാ​​​​റി​െ​​​ൻ​​​റ ഭാ​​​​ഗ​​​​മാ​​​​യ ക്ഷേ​​​​ത്രം ഉ​​​​യ​​​​രു​​​​ന്ന​​​​ത്.

നി​​​​ർ​​​​മാ​​​​ണം 52 ശ​​​​ത​​​​മാ​​​​നം പി​​​​ന്നി​​​​​ട്ട്​ ഘ​​​​ട​​​​ന പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​താ​​​​യും പൂ​​​​ർ​​​​ത്തീ​​​​ക​​​​ര​​​​ണ ​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക്​ വൈ​​​​കാ​​​​തെ പ്ര​​​​വേ​​​​ശി​​​​ക്കു​​​​മെ​​​​ന്നും ക്ഷേ​​​​ത്ര ട്ര​​​​സ്​​​​​റ്റി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ളാ​​​​യ രാ​​​​ജു ഷ​​​​റ​​​​ഫ്​ പ​​​​റ​​​​ഞ്ഞു. നി​​​​ർ​​​​മാ​​​​ണ​​​​പു​​​​രോ​​​​ഗ​​​​തി വി​​​​വ​​​​രി​​​​ക്കു​​​​ന്ന വി​​​​ഡി​​​​യോ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ട്ര​​​​സ്​​​​​റ്റ്​ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. വി​​​​വി​​​​ധ ഹിന്ദു ആ​​​​രാ​​​​ധ​​​​നാ​​​​മൂ​​​​ർ​​​​ത്തി​​​​ക​​​​ൾ​​​​ക്ക് പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്താ​​​​ൻ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

15 വി​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്ക്​ ഓ​​​​ർ​​​​ഡ​​​​ർ ന​​​​ൽ​​​​കി​​​​ക്ക​​​​ഴി​​​​ഞ്ഞ​​​​താ​​​​യും ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ്​ അ​​​​വ എ​​​​ത്തി​​​​ച്ചേ​​​​രു​​​​ന്ന​​​​തെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്​​​​​ത​​​​മാ​​​​ക്കി. ഹി​​​​ന്ദു​​​​ദൈ​​​​വ​​​​ങ്ങ​​​​ൾ​​​​ക്ക്​ പു​​​​റ​​​​മെ സി​​​​ക്ക്​ വി​​​​ശു​​​​ദ്ധ​​​​ഗ്ര​​​​ന്ഥ​​​​മാ​​​​യ ഗു​​​​രു​​​​ഗ്ര​​​​ന്ഥ്​ സാ​​​​ഹി​​​​ബും ഇ​​​​വി​​​​ടെ ആ​​​​രാ​​​​ധി​​​​ക്ക​​​​പ്പെ​​​​ടും. എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​വി​​​​ടെ ആ​​​​രാ​​​​ധ​​​​ന​​​​ക്ക്​ അ​​​​നു​​​​വാ​​​​ദ​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

​പ്ര​​​​ധാ​​​​ന പ്രാ​​​​ർ​​​​ഥ​​​​നാ ഹാ​​​​ൾ 5000 സ്​​​​​ക്വ​​​​യ​​​​ർ ഫീ​​​​റ്റി​​​​ലാ​​​​ണ്​ നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ്രാ​​​​ർ​​​​ഥ​​​​നാ ഹാ​​​​ളി​െ​​​ൻ​​​റ ന​​​​ടു​​​​വി​​​​ൽ വ​​​​ലി​​​​യ അ​​​​ല​​​​ങ്കാ​​​​ര​​​​മ​​​​ണി​​​​ക​​​​ൾ സ്​​​​​ഥാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. അ​​​​ബൂ​​​​ദ​​​​ബി​​​​യി​​​​ലെ ആ​​​​ദ്യ ഹി​​​​ന്ദു ക്ഷേ​​​​ത്ര​​​​ത്തി​െ​​​ൻ​​​റ നി​​​​ർ​​​​മാ​​​​ണ​​​​വും പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​ബൂ​​​​ദ​​​​ബി​​​​യി​​​​ൽ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ഇ​​​​ന്ത്യ​​​​ൻ വാ​​​​സ്​​​​​തു​​​​ശി​​​​ൽ​​​​പ രീ​​​​തി​​​​യി​​​​ലും ദു​​​​ബൈ​​​​യി​​​​ൽ ആ​​​​ധു​​​​നി​​​​ക വാ​​​​സ്​​​​​തു​​​​ശി​​​​ൽ​​​​പ രീ​​​​തി​​​​യി​​​​ലു​​​​മാ​​​​ണ്​ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്.

Tags:    
News Summary - Dubai Temple Construction Half Completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.