ദുബൈയിലെ ക്ഷേത്രനിർമാണം പകുതി പിന്നിട്ടു; ഇനി പൂർത്തീകരണ പ്രവർത്തനങ്ങൾ
text_fieldsദുബൈ: ജബൽ അലിയിലെ ഹിന്ദുക്ഷേത്രത്തിെൻറ നിർമാണം പകുതി പിന്നിട്ടു. 2020 ആഗസ്റ്റിൽ തറക്കല്ലിട്ട ക്ഷേത്രത്തിെൻറ നിർമാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ജബൽ അലിയിലെ ഗുരുനാനാക്ക് ദർബാർ ഗുരുദ്വാരക്ക് സമീപത്താണ് ബർ ദുബൈയിലെ സിന്ധി ഗുരു ദർബാറിെൻറ ഭാഗമായ ക്ഷേത്രം ഉയരുന്നത്.
നിർമാണം 52 ശതമാനം പിന്നിട്ട് ഘടന പൂർത്തിയായതായും പൂർത്തീകരണ പ്രവർത്തനങ്ങളിലേക്ക് വൈകാതെ പ്രവേശിക്കുമെന്നും ക്ഷേത്ര ട്രസ്റ്റികളിലൊരാളായ രാജു ഷറഫ് പറഞ്ഞു. നിർമാണപുരോഗതി വിവരിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം ട്രസ്റ്റ് പുറത്തിറക്കിയിരുന്നു. വിവിധ ഹിന്ദു ആരാധനാമൂർത്തികൾക്ക് പ്രാർഥന നടത്താൻ ക്ഷേത്രത്തിൽ സൗകര്യമുണ്ടായിരിക്കും.
15 വിഗ്രഹങ്ങൾക്ക് ഓർഡർ നൽകിക്കഴിഞ്ഞതായും ഇന്ത്യയിൽനിന്നാണ് അവ എത്തിച്ചേരുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഹിന്ദുദൈവങ്ങൾക്ക് പുറമെ സിക്ക് വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും ഇവിടെ ആരാധിക്കപ്പെടും. എല്ലാ വിഭാഗങ്ങൾക്കും ഇവിടെ ആരാധനക്ക് അനുവാദമുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രധാന പ്രാർഥനാ ഹാൾ 5000 സ്ക്വയർ ഫീറ്റിലാണ് നിർമിച്ചിരിക്കുന്നത്. പ്രാർഥനാ ഹാളിെൻറ നടുവിൽ വലിയ അലങ്കാരമണികൾ സ്ഥാപിക്കുകയും ചെയ്യും. അബൂദബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിെൻറ നിർമാണവും പുരോഗമിക്കുകയാണ്. അബൂദബിയിൽ പരമ്പരാഗത ഇന്ത്യൻ വാസ്തുശിൽപ രീതിയിലും ദുബൈയിൽ ആധുനിക വാസ്തുശിൽപ രീതിയിലുമാണ് നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.