അബൂദബി: ലൂവർ അബൂദബി മ്യൂസിയത്തിൽ 'ഡ്രാഗൺ ആൻഡ് ഫീനിക്സ്: ചൈനീസ്-ഇസ്ലാമിക സംസ്കാരങ്ങൾ തമ്മിലുള്ള പ്രചോദനത്തിെൻറ നൂറ്റാണ്ടുകൾ' പ്രദർശനം ആരംഭിച്ചു.
ലൂവർ അബൂദബി, ചൈനയിലെ നാഷനൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട് ഗ്യൂമെറ്റ്, ഫ്രാൻസിലെ ലൂവർ മ്യൂസിയങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദർശനം.
എട്ടാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ട് വരെയുള്ള ഇസ്ലാമിക, ചൈനീസ് നാഗരികതകൾ തമ്മിലുള്ള സാംസ്കാരികവും കലാപരവുമായ വിനിമയത്തിലേക്ക് വെളിച്ചം വീശുന്നതാണ് പ്രദർശനം. ലൂവർ അബൂദബി, ഗ്യൂമെറ്റ് മ്യൂസിയങ്ങളിലെ 200 ലധികം കലാരൂപങ്ങളും പ്രദർശിപ്പിക്കുന്നു. സംസ്കാരം, കല, ശാസ്ത്രം എന്നിവയാൽ സമ്പന്നമായ രണ്ട് ലോകങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നു.
വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിനും പരസ്പരം ഇടപഴകുന്നതിനും ശ്രദ്ധയാകർഷിക്കുന്ന മികച്ച പ്രദർശനങ്ങളാണ് നടത്തുന്നതെന്ന് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.