ഷാർജ: വ്യാജ ചെക്ക് നൽകി സ്വദേശിയെ കബളിപ്പിച്ച് രണ്ടര ലക്ഷം ദിർഹം വിലമതിക്കുന്ന 2020 മോഡൽ ടൊയോട്ട ലാൻഡ് ക്രൂസർ കാറുമായി മുങ്ങിയ അഞ്ച് അറബ് വംശജരെ പിടികൂടിയതായി ഷാർജ കുറ്റന്വേഷണ വിഭാഗം പറഞ്ഞു. കാർ വാങ്ങാൻ വന്നവർ വില പറഞ്ഞുറപ്പിച്ച ശേഷം ടെസ്റ്റ് ഡ്രൈവ് നടത്തണമെന്ന് ആവശ്യപ്പെട്ടു. വാഹനത്തിെൻറ വിലക്ക് തുല്യമായ ചെക്ക് നൽകുകയും ചെയ്തു.
വാഹനവുമായി പോയവർ ഏറെനേരം കഴിഞ്ഞും തിരിച്ചുവരാതായതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം ഉടമ മനസ്സിലാക്കിയത്. ഉടനെ വ്യവസായ മേഖല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. റാസൽഖൈമയിലാണ് സംഘം തമ്പടിച്ചിരുന്നത്. ഇവരെ പിടികൂടാൻ റാക് പൊലീസും സഹായിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ ശേഖരിച്ച വിവരങ്ങൾ, വ്യത്യസ്ത അറബ് രാജ്യങ്ങളിൽനിന്നുള്ള അഞ്ച് അംഗങ്ങൾ അടങ്ങുന്ന സംഘം റാസൽഖൈമയിലെ എമിറേറ്റിലെ സ്ഥലം അവരുടെ യോഗങ്ങൾക്കായി ഉപയോഗിച്ചതായി കാണിച്ചു.
റാസൽഖൈമയിലെ ഒരുവിദൂര ഗ്രാമത്തിലാണ് സംഘം തമ്പടിച്ചിരുന്നത്. റാസൽഖൈമ പൊലീസുമായി ഏകോപിപ്പിച്ച്, എല്ലാ നിയമ നടപടികളും സ്വീകരിച്ച്, ഷാർജ പൊലീസ് സ്ഥാപിച്ച കെണിയിലാണ് സംഘം അകപ്പെട്ടത്. കേസിൽപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടിച്ച വാഹനം പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.