ദുബൈ: 33 ദിവസമായി കിടന്ന കിടപ്പിലാണ് മലപ്പുറം വെളിയംകോട് വട്ടപ്പറമ്പിൽ ഹുസൈൻ. ഒന്നും ഓർമയില്ല. ചെറുതായൊന്ന് ചലിക്കണമെങ്കിൽ പരസഹായം വേണം. ദുബൈ ഹെൽത്ത് കെയർ സിറ്റിയിലെ മെഡിക്ലിനിക് ആശുപത്രി അധികൃതരുടെ കാരുണ്യത്താൽ മൂന്നര ലക്ഷം ദിർഹമിെൻറ ബിൽ എഴുതിത്തള്ളിയതും നാളെ നാട്ടിലേക്ക് തിരിക്കുന്നതുമൊന്നും ഹുസൈൻ അറിഞ്ഞിട്ടില്ല.
നാട്ടിലെത്തിയാൽ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ കടത്തെ കുറിച്ചും അദ്ദേഹത്തിന് ധാരണയില്ല. കരുണയുള്ളവരുടെ നാട്ടിൽ തുണയാകാൻ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയിൽ ഹുസൈനെ സ്വീകരിക്കാൻ തയാറെടുത്തിരിക്കുകയാണ് അദ്ദേഹത്തിെൻറ കുടുംബം. ദുബൈ ഇന്ത്യൻ കോൺസുലേറ്റിെൻറ ഇടപെടലിനെ തുടർന്നാണ് ഹുസൈെൻറ ചികിത്സ ചെലവ് ആശുപത്രി അധികൃതർ എഴുതിത്തള്ളിയത്. ലോണെടുത്ത് പണിത വീടിെൻറ ബാധ്യത തീർക്കാനാണ് 58ാം വയസ്സിൽ ഹുസൈൻ വീണ്ടും പ്രവാസലോകത്തെത്തിയത്. ഇൻറർനാഷനൽ സിറ്റിയിലെ ഗ്രോസറിയിൽ ജോലിക്ക് കയറിയ ഹുസൈെൻറ ശമ്പളം 1200 ദിർഹമായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞമാസം ആറിന് ഹുസൈനെ തളർത്തി സ്ട്രോക്ക് വില്ലനായെത്തിയത്. മെഡിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിെൻറ മൂന്നു ശസ്ത്രക്രിയകൾ കഴിഞ്ഞു. ആരോഗ്യ നിലയിൽ ഇപ്പോഴും പുരോഗതിയില്ല. 4.75 ലക്ഷം ദിർഹമായിരുന്നു ആശുപത്രി ബിൽ.
1.35 ലക്ഷം ദിർഹം ഇൻഷുറൻസ് തുകയായി ലഭിച്ചു. ബാക്കിയുള്ള തുക എങ്ങനെ അടക്കുമെന്നറിയാെത വലഞ്ഞ ബന്ധുവായ ഹനീഫ ഇന്ത്യൻ കോൺസുലേറ്റിലെ മെഡിക്കൽ കമ്മിറ്റി മെംബർ പ്രവീൺ കുമാറിനെ ബന്ധപ്പെടുകായിരിന്നു. ഇതോടെ കോൺസുലേറ്റ് വിഷയത്തിൽ ഇടപെടുകയും പ്രവീണിെൻറ നേതൃത്വത്തിൽ ആശുപത്രി ബിൽ ഒഴിവാക്കാനുള്ള ശ്രമംനടത്തുകയും വിജയിക്കുകയും ചെയ്തു.
നാട്ടിലേക്കുള്ള സ്ട്രെച്ചർ ടിക്കറ്റും കോൺസുലേറ്റാണ് നൽകുന്നത്. കൂടെ പോകാനുള്ള നഴ്സിനുള്ള തുക ജോലി ചെയ്തിരുന്ന സ്ഥാപനം നൽകും. തൃശൂർ മെഡിക്കൽ കോളജിലേക്കാണ് ഹുസൈനെ കൊണ്ടുപോകുന്നത്. നാട്ടിലെത്തിയാലും അത്ര ശുഭകരമല്ല കാര്യങ്ങൾ. 18 ലക്ഷം രൂപയോളം കടമുണ്ട്. രണ്ടു പെൺമക്കളും ഒരു മകനും ഭാര്യയുമാണ് നാട്ടിലുള്ളത്. ഏക വരുമാനം ഹുസൈൻ ഗൾഫിൽ നിന്നയക്കുന്ന പണമായിരുന്നു. വീടിെൻറ ലോൺ മാത്രം എട്ടു ലക്ഷത്തോളം വരും. തൃശൂർ വടക്കേക്കാടാണ് ഇപ്പോൾ താമസം. ഞായറാഴ്ച രാവിലെ 9.30നുള്ള വിമാനത്തിലാണ് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.