Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആശുപത്രി കനിഞ്ഞു; ഇനി...

ആശുപത്രി കനിഞ്ഞു; ഇനി വേണ്ടത്​ നമ്മുടെ കനിവാണ്

text_fields
bookmark_border
ആശുപത്രി കനിഞ്ഞു; ഇനി വേണ്ടത്​ നമ്മുടെ കനിവാണ്
cancel
camera_alt

ദുബൈ മെഡിക്ലിനിക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹുസൈൻ

ദുബൈ: 33 ദിവസമായി കിടന്ന കിടപ്പിലാണ്​ മലപ്പുറം വെളിയംകോട്​ വട്ടപ്പറമ്പിൽ ഹുസൈൻ.​ ഒന്നും ഓർമയില്ല. ചെറുതായൊന്ന്​ ചലിക്കണമെങ്കിൽ പരസഹായം വേണം. ദുബൈ ഹെൽത്ത് ​കെയർ സിറ്റിയിലെ മെഡിക്ലിനിക് ​ആശുപത്രി അധികൃതരുടെ കാരുണ്യത്താൽ​​ മൂന്നര​ ലക്ഷം ദിർഹമി​െൻറ ബിൽ എഴുതിത്തള്ളിയതും നാളെ നാട്ടിലേക്ക്​ തിരിക്കുന്നതുമൊന്നും ഹുസൈൻ അറിഞ്ഞിട്ടില്ല.

നാട്ടിലെത്തിയാൽ കാത്തിരിക്കുന്ന ലക്ഷക്കണക്കിന്​ രൂപയുടെ കടത്തെ കുറിച്ചും അദ്ദേഹത്തിന്​ ധാരണയില്ല. കരുണയുള്ളവരുടെ നാട്ടിൽ തുണയാകാൻ ആരെങ്കിലുമു​ണ്ടാകുമെന്ന പ്രതീക്ഷയിൽ ഹുസൈനെ സ്വീകരിക്കാൻ തയാറെടുത്തിരിക്കുകയാണ്​ അ​ദ്ദേഹത്തി​െൻറ കുടുംബം. ദുബൈ ഇന്ത്യൻ കോൺസുലേറ്റി​െൻറ ഇടപെടലിനെ തുടർന്നാണ്​ ഹുസൈ​െൻറ ചികിത്സ ചെലവ്​ ആശുപത്രി അധികൃതർ എഴുതിത്തള്ളിയത്​. ലോണെടുത്ത്​ പണിത വീടി​െൻറ ബാധ്യത തീർക്കാനാണ്​ 58ാം വയസ്സിൽ ഹുസൈൻ വീണ്ടും പ്രവാസലോകത്തെത്തിയത്​. ഇൻറർനാഷനൽ സിറ്റിയിലെ ഗ്രോസറിയിൽ ജോലിക്ക്​ കയറിയ ഹുസൈ​െൻറ ശമ്പളം 1200 ദിർഹമായിരുന്നു. ഇതിനിടയിലാണ്​ കഴിഞ്ഞമാസം ആറിന്​ ഹുസൈനെ തളർത്തി സ്​ട്രോക്ക് വില്ലനായെത്തിയത്​. മെഡിക്ലിനിക്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ച അദ്ദേഹത്തി​െൻറ മൂന്നു​ ശസ്​ത്രക്രിയകൾ കഴിഞ്ഞു. ആരോഗ്യ നിലയിൽ ഇപ്പോഴും പുരോഗതിയില്ല. ​4.75 ലക്ഷം ദിർഹമായിരുന്നു ആ​ശുപത്രി ബിൽ.

1.35 ലക്ഷം ദിർഹം ഇൻഷുറൻസ്​ തുകയായി ലഭിച്ചു. ബാക്കിയുള്ള തുക എങ്ങനെ അടക്കുമെന്നറിയാ​െത വലഞ്ഞ ബന്ധുവായ ഹനീഫ ഇന്ത്യൻ കോൺസുലേറ്റിലെ മെഡിക്കൽ കമ്മിറ്റി മെംബർ പ്രവീൺ കുമാറിനെ ബന്ധപ്പെടുകായിരിന്നു. ഇതോടെ കോൺസുലേറ്റ്​ വിഷയത്തിൽ ഇടപെടുകയും പ്രവീണി​െൻറ നേതൃത്വത്തിൽ ആശുപത്രി ബിൽ ഒഴിവാക്കാനുള്ള ശ്രമംനടത്തുകയും വിജയിക്കുകയും ചെയ്​തു.

നാട്ടിലേക്കുള്ള സ്​ട്രെച്ചർ ടിക്കറ്റും കോൺസുലേറ്റാണ്​ നൽകുന്നത്​. കൂടെ പോകാനുള്ള നഴ്​സി​നുള്ള തുക ജോലി ചെയ്​തിരുന്ന സ്ഥാപനം നൽകും. തൃശൂർ മെഡിക്കൽ കോളജിലേക്കാണ്​ ഹുസൈനെ കൊണ്ടുപോകുന്നത്​. നാട്ടിലെത്തിയാലും അത്ര ശുഭകരമല്ല കാര്യങ്ങൾ. 18 ലക്ഷം രൂപയോളം കടമുണ്ട്​. രണ്ടു​ പെൺമക്കളും ഒരു മകനും ഭാര്യയുമാണ്​ നാട്ടിലുള്ളത്​. ഏക വരുമാനം ഹുസൈ​ൻ ഗൾഫിൽ നിന്നയക്കുന്ന പണമായിരുന്നു. വീടി​െൻറ ലോൺ മാത്രം എട്ടു ലക്ഷത്തോളം വരും. തൃശൂർ വടക്കേക്കാടാണ്​ ഇപ്പോൾ താമസം. ഞായറാഴ്​ച​ രാവിലെ 9.30നുള്ള വിമാനത്തിലാണ്​ അദ്ദേഹത്തെ നാട്ടിലേക്ക്​ കൊണ്ടുപോകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:husainDubai mediclinic hospital
Next Story