അബൂദബി: അബൂദബി ഇൻറർനാഷനൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ (അഡിഹെക്സ്) അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ തിങ്കളാഴ്ച ആരംഭിക്കും. മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ വേട്ടയാടൽ, കുതിരയോട്ട പ്രദർശനമാണിത്. പശ്ചിമ അബൂദബിയിലെ (അൽ ദഫ്ര മേഖല) ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാൽക്കനേഴ്സ് ക്ലബ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് ഒക്ടോബർ മൂന്നുവരെ 'അഡിഹെക്സ്' നടക്കുക.
ആയിരക്കണക്കിന് പ്രാദേശിക അന്തർദേശീയ വേട്ടക്കാർ, വേട്ട ഉപകരണ വ്യാപാരികൾ, യു.എ.ഇയിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും ഭരണാധികാരികൾ, രാജകുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും. 2019ൽ നടന്ന മുൻ പ്രദർശനത്തിൽ 1,15,000ലധികം പേർ പങ്കെടുത്തിരുന്നു. പ്രദർശന നഗരിയിൽ ഏറ്റവും നൂതന വേട്ട ഉൽപന്നങ്ങളും ഉപകരണങ്ങളും പ്രദർശിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്യും.
വേട്ടത്തോക്കുകൾ, വേട്ടക്കും കാമ്പിങ്ങിനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ഹണ്ടിങ് ടൂറിസം ആൻഡ് സഫാരി, വിശ്രമ വാഹനവും ഉപകരണങ്ങളും, ഫിഷിങ് ഉപകരണങ്ങളും മറൈൻ സ്പോർട്സ് കലകളും ക്രാഫ്റ്റുകളും, കുതിരക്കാരൻ, ഫാൽക്കൺറി, പരിപാലനവും സാംസ്കാരിക പൈതൃകവും, വെറ്ററിനറി ആൻഡ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളും സേവനങ്ങളും തുടങ്ങിയ മേഖലകളിലാണ് ഈ വർഷത്തെ പ്രദർശന നഗരി സന്ദർശകരെ ആകർഷിക്കുക.
ഇക്കുറി അറബ് അന്താരാഷ്ട്ര സമൂഹങ്ങളുടെ പങ്കാളിത്തം വർധിക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. വേട്ടയാടൽ, കുതിരസവാരി എന്നിവയുടെ ഉപകരണങ്ങളുമായി ലോകത്തെ നിരവധി പ്രദർശകർ ഇത്തവണ പ്രദർശനത്തിനെത്തുന്നുണ്ട്. പങ്കെടുക്കുന്നവരുടെ എണ്ണം 17 മടങ്ങായിരുന്നു 2019ൽ വർധിച്ചത്.
പ്രദർശന മേഖലയുടെ വിസ്തീർണത്തിലും എട്ടിരട്ടി വർധനവുണ്ടായി. ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വേട്ടയാടൽ, കുതിരസവാരി രീതികൾ പൊതുജനങ്ങൾക്ക് ഒരിക്കൽ കൂടി നേരിൽ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് അഡിഹെക്സ് ഹയർ ഓർഗനൈസിങ് കമ്മിറ്റി ചെയർമാനും എമിറേറ്റ്സ് ഫാൽക്കനേഴ്സ് ക്ലബ് സെക്രട്ടറി ജനറലുമായ മജീദ് അലി അൽ മൻസൂരി ചൂണ്ടിക്കാട്ടി. അറബ് ജനതയുടെ പരമ്പരാഗത വിനോദങ്ങളിലൊന്നാണ് വേട്ടയാടൽ. പൈതൃക സംസ്കാരം പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കുന്നതിനുമുള്ള യു.എ.ഇയുടെ ശ്രമത്തിെൻറ ഭാഗമാണ് അന്താരാഷ്ട്ര വേട്ട പ്രദർശനം. ഇത്തവണ ഏഴു ദിവസമാണ് പ്രദർശനം നടക്കുക. ലോക രാജ്യങ്ങളിൽനിന്നുള്ള ഫാൽക്കൻ പക്ഷികളും സന്ദർശകരെ ആകർഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.