Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര വേട്ടയാടൽ, കുതിരയോട്ട പ്രദർശനം​ തിങ്കളാഴ്ച തുടങ്ങും

text_fields
bookmark_border
അന്താരാഷ്​ട്ര വേട്ടയാടൽ, കുതിരയോട്ട പ്രദർശനം​ തിങ്കളാഴ്ച തുടങ്ങും
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഹ​ണ്ടി​ങ് ആ​ൻ​ഡ് ഇ​ക്വ​സ്ട്രി​യ​ൻ എ​ക്‌​സി​ബി​ഷ​ൻ (അ​ഡി​ഹെ​ക്‌​സ്) അ​ബൂ​ദ​ബി നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​ൻ സെൻറ​റി​ൽ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. മി​ഡി​ൽ ഈ​സ്​​റ്റി​ലെ​യും ആ​ഫ്രി​ക്ക​യി​ലെ​യും ഏ​റ്റ​വും വ​ലി​യ വേ​ട്ട​യാ​ട​ൽ, കു​തി​ര​യോ​ട്ട പ്ര​ദ​ർ​ശ​ന​മാ​ണി​ത്. പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ (അ​ൽ ദ​ഫ്ര മേ​ഖ​ല) ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യും എ​മി​റേ​റ്റ്‌​സ് ഫാ​ൽ​ക്ക​നേ​ഴ്‌​സ് ക്ല​ബ്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഹം​ദാ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ 'അ​ഡി​ഹെ​ക്‌​സ്' ന​ട​ക്കു​ക.

ആ​യി​ര​ക്ക​ണ​ക്കി​ന് പ്രാ​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ വേ​ട്ട​ക്കാ​ർ, വേ​ട്ട ഉ​പ​ക​ര​ണ വ്യാ​പാ​രി​ക​ൾ, യു.​എ.​ഇ​യി​ലെ​യും മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും ഭ​ര​ണാ​ധി​കാ​രി​ക​ൾ, രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 2019ൽ ​ന​ട​ന്ന മു​ൻ പ്ര​ദ​ർ​ശ​ന​ത്തി​ൽ 1,15,000ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ ഏ​റ്റ​വും നൂ​ത​ന വേ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്യും.

വേ​ട്ട​ത്തോ​ക്കു​ക​ൾ, വേ​ട്ട​ക്കും കാ​മ്പി​ങ്ങി​നും ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, ഹ​ണ്ടി​ങ് ടൂ​റി​സം ആ​ൻ​ഡ് സ​ഫാ​രി, വി​ശ്ര​മ വാ​ഹ​ന​വും ഉ​പ​ക​ര​ണ​ങ്ങ​ളും, ഫി​ഷി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റൈ​ൻ സ്‌​പോ​ർ​ട്‌​സ് ക​ല​ക​ളും ക്രാ​ഫ്റ്റു​ക​ളും, കു​തി​ര​ക്കാ​ര​ൻ, ഫാ​ൽ​ക്ക​ൺ​റി, പ​രി​പാ​ല​ന​വും സാം​സ്‌​കാ​രി​ക പൈ​തൃ​ക​വും, വെ​റ്റ​റി​ന​റി ആ​ൻ​ഡ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ പ്ര​ദ​ർ​ശ​ന ന​ഗ​രി സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ക.

ഇ​ക്കു​റി അ​റ​ബ് അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം വ​ർ​ധി​ക്കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. വേ​ട്ട​യാ​ട​ൽ, കു​തി​ര​സ​വാ​രി എ​ന്നി​വ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ലോ​ക​ത്തെ നി​ര​വ​ധി പ്ര​ദ​ർ​ശ​ക​ർ ഇ​ത്ത​വ​ണ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു​ണ്ട്. പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 17 മ​ട​ങ്ങാ​യി​രു​ന്നു 2019ൽ ​വ​ർ​ധി​ച്ച​ത്.

പ്ര​ദ​ർ​ശ​ന മേ​ഖ​ല​യു​ടെ വി​സ്തീ​ർ​ണ​ത്തി​ലും എ​ട്ടി​ര​ട്ടി വ​ർ​ധ​ന​വു​ണ്ടാ​യി. ലോ​ക​ത്തി​ലെ വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ൽ നി​ന്നു​ള്ള വേ​ട്ട​യാ​ട​ൽ, കു​തി​ര​സ​വാ​രി രീ​തി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ൽ കൂ​ടി നേ​രി​ൽ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് അ​ഡി​ഹെ​ക്സ് ഹ​യ​ർ ഓ​ർ​ഗ​നൈ​സി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നും എ​മി​റേ​റ്റ്സ് ഫാ​ൽ​ക്ക​നേ​ഴ്സ് ക്ല​ബ് സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യ മ​ജീ​ദ് അ​ലി അ​ൽ മ​ൻ​സൂ​രി ചൂ​ണ്ടി​ക്കാ​ട്ടി. അ​റ​ബ് ജ​ന​ത​യു​ടെ പ​ര​മ്പ​രാ​ഗ​ത വി​നോ​ദ​ങ്ങ​ളി​ലൊ​ന്നാ​ണ് വേ​ട്ട​യാ​ട​ൽ. പൈ​തൃ​ക സം​സ്‌​കാ​രം പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള യു.​എ.​ഇ​യു​ടെ ശ്ര​മ​ത്തി​െൻറ ഭാ​ഗ​മാ​ണ് അ​ന്താ​രാ​ഷ്​​ട്ര വേ​ട്ട പ്ര​ദ​ർ​ശ​നം. ഇ​ത്ത​വ​ണ ഏ​ഴു ദി​വ​സ​മാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ക്കു​ക. ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫാ​ൽ​ക്ക​ൻ പ​ക്ഷി​ക​ളും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:huntinghorse racing
News Summary - The international hunting and horse racing exhibition will begin on Monday
Next Story