റാസൽ ഖൈമ ഭരണാധികാരി ശൈഖ്​ സഊദ്​ ബിൻ സഖർ അൽ ഖാസിമിക്കൊപ്പം യാക്കോബായ സഭയുടെ ഡൽഹി, യു.എ.ഇ മെത്രാപോലിത്താ കുറിയാക്കോസ് മോർ യൗസേബിയോസ്

യാക്കോബായ സഭ മെത്രാപൊലീത്ത റാസൽഖൈമ ഭരണാധികാരിയെ കണ്ടു

റാസൽഖൈമ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും, റാസൽ ഖൈമ ഭരണാധികാരിയുമായ ശൈഖ്​ സഊദ്​ ബിൻ സഖർ അൽ ഖാസിമിയുമായി യാക്കോബായ സഭയുടെ ഡൽഹി, യു.എ.ഇ മെത്രാപോലിത്താ കുറിയാക്കോസ് മോർ യൗസേബിയോസ് റാസൽ ഖൈമ പാലസിൽ കൂടിക്കാഴ്ച നടത്തി.

യാക്കോബായ സഭയുടെ പള്ളികൾക്ക് നൽകുന്ന എല്ലാ സഹായങ്ങൾക്കും മെത്രാപോലീത്ത നന്ദി അറിയിച്ചു. ഒക്ടോബർ 15ന് നടക്കുന്ന സെന്‍റ്​ ഗ്രിയോറിയോസ്​ ജേക്കബൈറ്റ്​ സിറിയൻ പള്ളിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹാർവെസ്റ്റ്​ ഫെസ്റ്റിന്​ എല്ലാവിധ ആശംസയും ഭരണാധികാരി അറിയിച്ചു.

കൂടിക്കാഴ്ചയിൽ റാസൽ ഖൈമ സെന്‍റ്​ ഗ്രിയോറിയോസ്​ ജേക്കബൈറ്റ്​ സിറിയൻ പള്ളി വികാരിയും സോണൽ വൈസ് പ്രസിഡന്‍റുമായ ഫാ. സജി കാരാവള്ളിൽ, സോണൽ കൗൺസിൽ അംഗവും, പള്ളി സെക്രട്ടറിയുമായ സന്തോഷ് അലക്സാണ്ടർ, ജോ. ട്രസ്റ്റി ഷിജു കോയിക്കൽ എന്നിവർ അനുഗമിച്ചു.

Tags:    
News Summary - The Jacobite congregation met the ruler of Metropolitan Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.